Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
നാലു വര്‍ഷത്തിനിടെ ആറു മക്കളെ ഗുരുതരമായി അവഗണിച്ചു, അമ്മയെ രണ്ടര വര്‍ഷം ശിക്ഷിച്ചു
reporter

ഡബ്ലിന്‍: നാല് വര്‍ഷത്തിനിടെ ആറ് മക്കളോട് വളരെ ഗുരുതരമായ അവഗണന കാണിച്ചതിന് ഏഴ് കുട്ടികളുടെ അമ്മയെ ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി രണ്ടര വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ശിക്ഷിക്കപ്പെട്ട 34 കാരിയായ സ്ത്രീയുടെ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു. 10 മാസം മുതല്‍ 8 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ താമസിച്ചിരുന്ന വീട് വൃത്തിഹീനവും തണുത്തുറഞ്ഞതുമായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. മോശം ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നതെന്നും അന്വേഷണത്തിനിടെ മൂത്ത കുട്ടികള്‍ മൊഴി നല്‍കി. 2016 നും 2020 ജനുവരിക്കും ഇടയിലാണ് ഇത്തരത്തിലുള്ള അവഗണന കുട്ടികള്‍ അനുഭവിച്ചത്.

കുട്ടികളെ മോശം സാഹചര്യത്തില്‍ വളര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ കുട്ടികളെ സര്‍ക്കാര്‍ സംരക്ഷണയിലേക്ക് മാറ്റി. തുടര്‍ന്ന് ഇവര്‍ക്ക് വീണ്ടും ഒരു കുട്ടി ജനിച്ചു. സര്‍ക്കാര്‍ സംരക്ഷണയില്‍ തുടരുന്നതിനിടെ ആദ്യത്തെ ആറ് കുട്ടികളോട് നടത്തിയ അന്വേഷണത്തിലാണ് ദുരവസ്ഥയുടെ ഭീകരത പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടറിഞ്ഞത്. 2021ല്‍ അമ്മയ്ക്കെതിരെ കേസ് എടുത്തു. അയര്‍ലന്‍ഡില്‍ കുട്ടികളെ അവഗണിക്കുന്നവര്‍ക്കുള്ള പരമാവധി ശിക്ഷ ഏഴ് വര്‍ഷം തടവാണ്. എന്നാല്‍ സ്ത്രീയുടെ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച ശേഷം രണ്ടര വര്‍ഷമായി ശിക്ഷ കുറച്ചു. ഏത് സാഹചര്യത്തിലായാലും കുട്ടികളെ പരിപാലിക്കുന്നതില്‍ വരുത്തുന്ന വീഴ്ച അവഗണിക്കാന്‍ കഴിയാത്ത കുറ്റമാണെന്ന് ജഡ്ജി മാര്‍ട്ടിന്‍ നോളന്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window