Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ മലയാളി വീടിനുള്ളില്‍ കുഴഞ്ഞുവീണു മരിച്ചു
reporter

ലണ്ടന്‍: യുകെ മലയാളി വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. കെന്റിലെ ഡാര്‍ട്ട്ഫോര്‍ഡില്‍ കുടുംബമായി താമസിച്ചു വരികയായിരുന്ന എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശി ബാബു ജേക്കബ് (48) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയെത്തിയ ഭാര്യ ജിന്‍സി ആണ് ബാബു ജേക്കബിനെ വീടിനുള്ളില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടത്. തുടര്‍ന്ന് പാരാമെഡിക്‌സിന്റെ സഹായം തേടിയെങ്കിലും മരണം സ്ഥിരീകരിക്കപ്പെട്ടു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണു മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.

സിഡ്കപ്പ് ക്വീന്‍ മേരീസ് ഹോസ്പിറ്റലിലെ കരാര്‍ ജീവനക്കാരന്‍ ആയിരുന്നു. ചൊവ്വാഴ്ച രാത്രി 11.30 വരെയുള്ള ഷിഫ്റ്റില്‍ ബാബു ജേക്കബ് ജോലി ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടില്‍ എത്തിയശേഷം ഭാര്യയെ രാത്രി 12 മണിയോടെ ഫോണ്‍ ചെയ്തിരുന്നു. അതിന് ശേഷമാകാം കുഴഞ്ഞു വീണതും മരണം സംഭവിച്ചതെന്നും കരുതുന്നു. ആരോഗ്യപരമായി അസുഖങ്ങള്‍ ഒന്നും ബാബു ജേക്കബിനെ അലട്ടിയിരുന്നില്ല. പെരുമ്പാവൂര്‍ കൂഴൂര്‍ ഐരാപുരം കുഴിച്ചാല്‍ വീട്ടില്‍ ജോസഫ് - മേരി ദമ്പതികളുടെ മകനാണ്. വെളിയന്നൂര്‍ സ്വദേശിനിയായ ഭാര്യ ജിന്‍സി ജോസഫിന് കെന്റിലെ ഒരു സ്വകാര്യ കെയര്‍ ഹോമില്‍ ജോലി കിട്ടിയതിനെ തുടര്‍ന്ന് ഏകദേശം ഒരു വര്‍ഷം മുന്‍പാണ് ബാബു ജേക്കബ് യുകെയില്‍ എത്തുന്നത്.

അപ്രതീക്ഷിതമായി എത്തിയ മരണത്തിന്റെ ദുഃഖത്തിലാണ് ഭാര്യ ജിന്‍സിയും ഡാര്‍ട്ട്‌ഫോര്‍ഡ് മലയാളി സമൂഹവും. ബാബുവിന് മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമാണ് നാട്ടിലുള്ളത്. ഇവരുടെയും കൂടി ആഗ്രഹ പ്രകാരം ബാബുവിന്റെ സംസ്‌കാരം നാട്ടില്‍ വച്ച് നടത്തുവാനുള്ള ക്രമീകരണങ്ങളാണ് പുരോഗമിക്കുന്നത്. ഇതിനായി യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ സഹകരണത്തോടെ ഡാര്‍ട്ട്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍, യുക്മ സൗത്ത് ഈസ്റ്റ് റീജന്‍ എന്നിവയുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.

 
Other News in this category

 
 




 
Close Window