ഡബ്ലിന്: അയര്‍ലന്‍ഡിലെ ഡബ്ലിന് സമീപം ലൂക്കനില്‍ താമസിക്കുന്ന ജെന്‍ ജിജോ (17) അന്തരിച്ചു. കോട്ടയം ഒളശ്ശ സ്വദേശി ജിജോ ജോര്‍ജിന്റെയും സ്മിതയുടെയും മകനാണ്. ജെലിന്‍, ജോവാന എന്നിവര്‍ സഹോദരങ്ങളാണ്. ഒളശ്ശ സെന്റ് ആന്റണീസ് ഇടവകയിലുള്ള പൂങ്കശേരി കുടുംബാംഗമാണ്.
ഇന്നലെ വൈകിട്ട് 5 മുതല്‍ 10 വരെ ലൂക്കന്‍ ഗ്രിഫിന്‍ ഗ്ലെന്‍ പാര്‍ക്കിലെ 16-ാം നമ്പര്‍ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം ഇന്ന് രാവിലെ 11 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം എസ്‌കര്‍ ലോണ്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും.