Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കാറ്റും തണുപ്പും വര്‍ധിക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്
Text By: Reporter, ukmalayalampathram
മണിക്കൂറില്‍ 70 മൈല്‍ വേഗത്തില്‍ വരെ കാറ്റടിക്കുമെന്ന് മുന്നറിയിപ്പ് ഉണ്ട്. ഞായറാഴ്ച രാവിലെയോടെ ശക്തി പ്രാപിക്കുന്ന തെക്കന്‍ കാറ്റും, തെക്ക് പടിഞ്ഞാറന്‍ കാറ്റും മണിക്കൂറില്‍ 50 മുതല്‍ 60 മൈല്‍ വരെ വേഗത കൈവരിക്കുമെന്നും, ചിലപ്പോള്‍ മണിക്കൂറില്‍ 70 മൈല്‍ വേഗതയും കൈവരിച്ചേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. സ്‌കോട്ട്ലാന്‍ഡ്, വെയ്ല്‍സ്, ഇംഗ്ലണ്ടിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഞ്ഞ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്ക് കിഴക്കന്‍ ഇംഗ്ലണ്ട്, വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട്,. പടിഞ്ഞാറന്‍ മിഡ്ലാന്‍ഡ്സ്, തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട്, യോര്‍ക്ക്ഷയറിലെ പല ഭാഗങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഈ മുന്നറിയിപ്പ് നിലവിലുണ്ട്. ഡെര്‍ബിഷയര്‍, സ്റ്റഫോര്‍ഡ്ഷയര്‍, വാര്‍വിക്ഷയര്‍ എന്നിവിടങ്ങള്‍ ഉള്‍പ്പടെ 98 പ്രദേശങ്ങളില്‍ ഇത് ബാധകമാവും. തുറസായ പ്രദേശങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലും കാറ്റ് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കും എന്നും മുന്നറിയിപ്പില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window