ലണ്ടന്‍: ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം ഒരാള്‍ക്ക് അടിസ്ഥാനപരമായി വേണ്ടുന്ന സൗകര്യങ്ങളാണ് അല്ലേ? ഭക്ഷണവും വസ്ത്രവും എങ്ങനെയെങ്കിലും കണ്ടെത്തിയാലും സ്വന്തമായി ഒരു വീടില്ലാത്ത അനേകം ആളുകള്‍ ഇന്നും നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍, ഈ 12 -കാരിയുടെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. അവള്‍ക്ക് ഈ പ്രായത്തില്‍ തന്നെ ഒരു 'വീടു'ണ്ട്. അത് പണിതു കൊടുത്തത് അവളുടെ മാതാപിതാക്കളാണ്. അടുത്തിടെയാണ്, ബ്രിട്ടനില്‍ നിന്നുള്ള ഒരു സ്ത്രീ തന്റെ 12 വയസ്സുള്ള മകള്‍ക്ക് സ്വന്തമായി ഒരു 'അപ്പാര്‍ട്ട്‌മെന്റ്' ഉണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയത്. ഒറ്റയ്ക്ക് ജീവിക്കാന്‍ പഠിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ തന്നെയാണ് ആ അപ്പാര്‍ട്ട്‌മെന്റ് ഉണ്ടാക്കിയത് എന്നും അവര്‍ പറയുന്നു.
ഓഡ്രി ബാര്‍ട്ടണ്‍ എന്ന യുവതിയാണ് തന്റെ മകള്‍ക്കായി ഒരു പ്രത്യേക താമസസ്ഥലം ഒരുക്കിയതായി വെളിപ്പെടുത്തിയത്. ഈ 'വീട്' ശരിക്കും അവരുടെ ഗാരേജിന് മുകളിലുള്ള ഒരു ഭാഗമാണ്. എന്നാല്‍, ഒരു അപ്പാര്‍ട്ട്‌മെന്റിനോട് സാമ്യമുള്ള രീതിയിലാണ് ഇത് പണിതിരിക്കുന്നതും അലങ്കരിച്ചിരിക്കുന്നതും. 21 ലക്ഷം രൂപയിലധികം ചെലവഴിച്ചാണത്രെ ഇത് അവര്‍ ഒരു അപാര്‍ട്‌മെന്റ് പോലെയാക്കി മാറ്റിയിരിക്കുന്നത്. ഒരു കുളിമുറി, അടുക്കള, വേറെത്തന്നെ ഹീറ്റിം?ഗ്, കൂളിം?ഗ് സംവിധാനം എന്നിവയെല്ലാം ഇതിനകത്ത് ഉണ്ട് എന്നും അവര്‍ പറയുന്നു.
എങ്ങനെ ഒറ്റയ്ക്ക് ജീവിക്കാം എന്ന് മകളെ പഠിപ്പിക്കാനാണത്രെ അവര്‍ ഈ വീട് പണിതിരിക്കുന്നത്. ഈ 'വീട്ടി'ലെ ക്ലീനിം?ഗ് അടക്കം കാര്യങ്ങളെല്ലാം ദിവസവും ചെയ്യേണ്ടത് മകളാണ്. രണ്ട് മാസത്തില്‍ ഒരിക്കല്‍ അവളുടെ അമ്മ വന്ന് എല്ലാം ഒന്ന് വൃത്തിയാക്കും. ഇങ്ങനെയൊക്കെയാണെങ്കിലും ഇടയ്ക്ക് എന്തെങ്കിലും സഹായത്തിന് താന്‍ ചെല്ലാറുണ്ട് എന്നും അമ്മ പറയുന്നു. താന്‍ മകളുടെ 'വീട്' വൃത്തിയാക്കുന്ന വീഡിയോയും അമ്മ ഷെയര്‍ ചെയ്തിട്ടുണ്ട്. എന്തായാലും നിരവധിപ്പേരാണ് വീഡിയോ കണ്ടതും കമന്റുകള്‍ നല്‍കിയതും.