കെന്റ്: കെന്റില്‍ വാലന്റൈന്‍സ് ഡേയില്‍ നടന്ന കൊലപാതകത്തില്‍ പ്രതി സുഹൃത്തിനെ വിളിച്ച് കുറ്റംസമ്മതം നടത്തിയതായി റിപ്പോര്‍ട്ട്. എഡ്വാര്‍ഡ് സ്മിത്ത് ഭാര്യയായ ലിസ സ്മിത്തിനെ വെടിവെച്ച് കൊന്നതിന് ശേഷം സുഹൃത്തായ ലെസ്ലിയെ വിളിച്ച് കുറ്റംസമ്മതം നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലിസ മരിച്ചുപോയി. എനിക്ക് ജീവിക്കാന്‍ കഴിയില്ല - നാം എല്ലാം ഒത്തൊരുമിച്ചാണ് പോയത്. മറ്റൊരുലോകത്ത് കാണാം' എന്നായിരുന്നു എഡ്വാര്‍ഡിന്റെ അവസാന വാക്കുകള്‍. ഈ വിളിക്ക് ശേഷം എഡ്വാര്‍ഡ് പാലത്തില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യം നടത്തിയ ശേഷം കാറില്‍ അല്‍പം നേരം സഞ്ചരിച്ച എഡ്വാര്‍ഡ് ക്വീന്‍ എലിസബത്ത് II പാലത്തില്‍ എത്തി.
അവിടെ നിന്ന് നദിയിലേക്ക് ചാടുന്നതിന് മുന്‍പാണ് സുഹൃത്തിനെ വിളിച്ചതെന്നാണ് വിവരം. എഡ്വാര്‍ഡ് സഞ്ചരിച്ചതായി കരുതുന്ന കാറില്‍ നിന്ന് തോക്ക് പൊലീസ് കണ്ടെത്തി. ലിസയ്ക്കും എഡ്വാര്‍ഡിനും രണ്ടുമക്കളാണുള്ളത്. എഡ്വാര്‍ഡിന്റെ മൃതദേഹം കണ്ടെത്താന്‍ ശ്രമം നടത്തുകയാണെന്ന് ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ഡേവ് ഹൈഹാം വ്യക്തമാക്കി.