Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
ഇടുക്കി അപകടത്തിന്റെ ദുഖം പേറി യുകെ മലയാളികള്‍
reporter

ലണ്ടന്‍: ഇടുക്കി ജില്ലയിലെ പന്നിയാര്‍കുട്ടിയില്‍ നിയന്ത്രണം നഷ്ട്ടപ്പെട്ട ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവം യുകെയിലെ മലയാളി സമൂഹത്തിനും തീരാ വേദനയായി മാറുകയാണ്. അപകടത്തില്‍ മരിച്ച ഇടയോടിയില്‍ ബോസ് (59), ഭാര്യ റീന (54) എന്നിവരുടെ മകള്‍ ആനി യുകെയിലെ ഗ്ലോസ്റ്ററില്‍ ആണ് താമസിക്കുന്നത്. ബോസിന്റെ സഹോദരന്‍ ജോമിയും ഭാര്യയും വര്‍ഷങ്ങളായി വെസ്റ്റ് യോര്‍ക്ക് ഷെയറിലെ ഹഡേഴ്‌സ് ഫീല്‍ഡില്‍ ആണ് ജോലി ചെയ്യുന്നത്. അപകടത്തില്‍ ജീപ്പ് ഓടിച്ചിരുന്ന എബ്രഹാമും (70) മരിച്ചിരുന്നു. ഒളിംപ്യന്‍ കെ.എം ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന. സഹോദരന്‍ കെ.എം.ബിനുവിന്റെ ഭാര്യാ പിതാവാണ് എബ്രഹാം.

വെള്ളിയാഴ്ച രാത്രി 10.30 നായിരുന്നു അപകടം. കഴിഞ്ഞ ദിവസം രാവിലെ മൂന്ന് മണിയോടെയാണ് അപകട വിവരം യുകെയില്‍ അറിയുന്നത്. അപകട വിവരം അറിഞ്ഞയുടനെ ബോസിന്റെ മകള്‍ ആനിയും സഹോദരന്‍ ജോമിയും നാട്ടിലേക്ക് തിരിച്ചിരുന്നു. സംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി തിങ്കളാഴ്ച രാവിലെ 10 ന് പന്നിയാര്‍കുട്ടി സെന്റ് മേരീസ് ദേവാലയത്തില്‍ വച്ച് നടക്കും. ബോസും കുടുംബവും ഏതാനും വര്‍ഷം മുന്‍പ് ഉണ്ടായ ഒരു ഉരുള്‍പൊട്ടലില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. അന്ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ബോസിന്റെയും കുടുംബത്തിന്റെയും വീടും സ്ഥലവും ഒലിച്ചു പോയിരുന്നു.

 
Other News in this category

 
 




 
Close Window