Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
യുകെ ഐഫോണിലെ എഡിപി നീക്കം ചെയ്ത് ആപ്പിള്‍
reporter

ലണ്ടന്‍: യുകെയിലെ ഐഫോണ്‍ ഉപയോക്താക്കളില്‍ അഡ്വാന്‍സ്ഡ് ഡേറ്റ പ്രൊട്ടക്ഷന്‍ (എഡിപി) നീക്കം ചെയ്ത് ആപ്പിള്‍. ആപ്പിള്‍ ഫോണ്‍ നിര്‍മാതാക്കളില്‍ നിന്നും ഡേറ്റ ആവശ്യപ്പട്ടുകൊണ്ടുള്ള യുകെ സര്‍ക്കാരിന്റെ നീക്കത്തിന് പിന്നാലെയാണ് നടപടി. അഡ്വാന്‍സ്ഡ് ഡേറ്റ പ്രൊട്ടക്ഷന്‍ (എഡിപി) വഴി ആപ്പിള്‍ അക്കൗണ്ട് ഉടമകള്‍ക്ക് മാത്രമേ അവര്‍ ഓണ്‍ലൈനില്‍ സംഭരിച്ചിരിക്കുന്ന ഫോട്ടോകളും ഡോക്യുമെന്റുകളും ആക്സസ് ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ കമ്പനിക്ക് പോലും കാണാന്‍ സാധിക്കാത്ത ഈ ഡേറ്റകള്‍ ആക്സസ് ചെയ്യാനുള്ള അവകാശം ഈ മാസം ആദ്യം യുകെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യുകെയില്‍ അഡ്വാന്‍സ്ഡ് ഡേറ്റ പ്രൊട്ടക്ഷന്‍ എന്ന ഫീച്ചര്‍ നീക്കം ചെയ്യാന്‍ കമ്പനി തീരുമാനിച്ചത്. നേരത്തെ സ്റ്റാന്‍ഡേര്‍ഡ് എന്‍ക്രിപ്ഷനോടുകൂടിയ ഡേറ്റ ആപ്പിളിന് ആക്‌സസ് ചെയ്യാന്‍ സാധിക്കുമായിരുന്നു. വാറണ്ട് ഉണ്ടെങ്കില്‍ ഈ വിവരങ്ങള്‍ നിയമപാലകരുമായി പങ്കിടാനും കഴിയുമായിരുന്നു.

യുകെയിലെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സുരക്ഷാ ഫീച്ചര്‍ ഇനി ലഭ്യമാകില്ലെന്നതില്‍ ആപ്പിള്‍ കടുത്ത നിരാശ പ്രകടിപ്പിച്ചു. തങ്ങളുടെ ഉല്‍പന്നങ്ങളില്‍ ഒരിക്കലും ഒരു പിന്‍വാതില്‍ നയം സ്വീകരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. എന്‍ക്രിപ്റ്റഡ് ഡേറ്റ ഒരു നിര്‍ദ്ദിഷ്ട കീ ഉപയോഗിച്ച് മാത്രം ആക്സസ് ചെയ്യാന്‍ കഴിയുന്ന ഒരു സുരക്ഷിത കോഡാണ്. ആപ്പിളിന്റെ അഡ്വാന്‍സ്ഡ് ഡേറ്റ പ്രൊട്ടക്ഷന്‍ (എഡിപി) ഒരു ഓപ്റ്റ്-ഇന്‍ സേവനമായതിനാല്‍ ഇവ പ്രവര്‍ത്തന ക്ഷമമാക്കാന്‍ ഉപയോക്താക്കള്‍ സൈന്‍ അപ്പ് ചെയ്യണം. എന്നാല്‍ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു 3 മുതല്‍ യുകെയിലുടനീളം ഈ സേവനം നീക്കം ചെയ്തു. 2022 ഡിസംബറില്‍ബ്രിട്ടനിലെ ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് എഡിപി ലഭ്യമായതിന് ശേഷം എത്ര പേര്‍ സൈന്‍ അപ്പ് ചെയ്തുവെന്ന വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല.

 
Other News in this category

 
 




 
Close Window