ലണ്ടന്‍: ലണ്ടനിലെ ആഡംബര ഹോട്ടലില്‍ വിചിത്ര മോഷണം. സെലിബ്രിറ്റി ഷെഫ് ആയ ഗോര്‍ഡന്‍ ജെയിംസ് റാംസെയുടെ റസ്റ്ററന്റില്‍ നിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ കളവ് പോയത് 500 ഓളം പൂച്ച പ്രതിമകള്‍. ഗോര്‍ഡന്‍ ജെയിംസ് റാംസെ അടുത്തിടെ ആരംഭിച്ച ലക്കി ക്യാറ്റ് 22 ബിഷപ്പ്‌സ് ഗേറ്റ് ബൈ റാംസെ എന്ന റസ്റ്ററന്റിലാണ് സംഭവം. ജാപ്പനീസ് ഭാഗ്യ ചിഹ്നമായ മനേകി-നെക്കോ എന്ന പൂച്ച പ്രതിമകളാണ് മോഷണം പോയത്.
4.5 യൂറോ( ഏകദേശം 493 രൂപ) വീതം വിലയുള്ള 477 പൂച്ച പ്രതിമകളാണ് കളവ് പോയത്. ജാപ്പനീസ് വിശ്വാസം അനുസരിച്ച് ഈ പ്രതിമകള്‍ അതിന്റെ ഉടമയ്ക്ക് ഭാഗ്യം കൊണ്ടുവരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ 2,000 പൗണ്ടിലധികമാണ് ഷെഫിന് നഷ്ടപ്പെട്ടത്. ലോകമെമ്പാടുമായി 80-ലധികം റസ്റ്ററന്റുകളാണ് റാംസെയ്ക്കുള്ളത്. അതേസമയം റസ്റ്ററന്റില്‍ നിന്ന് മോഷണം നടന്നതായി റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ലണ്ടന്‍ സിറ്റി പൊലീസ് പറയുന്നത്.