Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ കായംകുളം സ്വദേശിയായ മലയാളി യുവാവ് മരിച്ചു
reporter

ലണ്ടന്‍/കായംകുളം: യുകെ മലയാളിയായ യുവാവ് ഇംഗ്ലണ്ടിലെ ഐല്‍ ഓഫ് വൈറ്റ് ദ്വീപില്‍ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ കായംകുളം കാക്കാനാട് ചെത്തിപ്പുരയ്ക്കല്‍ റിഥംസില്‍ എബ്രഹാം ഫിലിപ്പിന്റെ മകന്‍ റെവിന്‍ എബ്രഹാം ഫിലിപ്പ് (35) ആണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പ് പനിയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ചികിത്സയില്‍ തുടരവേ ഇന്ന് രാവിലെ ആണ് മരിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് റെവിന്‍ യുകെയില്‍ എത്തിയത്.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. ഐല്‍ ഓഫ് വൈറ്റ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നഴ്സായ ബിസ്മി ആണ് ഭാര്യ. നാല് വയസ്സുള്ള ഇസ എല്‍സ റെവിന്‍ ഏക മകളാണ്. മാതാവ്: എല്‍സി എബ്രഹാം. സഹോദരി: രേണു അന്ന എബ്രഹാം. സഹോദരി ഭര്‍ത്താവ്: കെമില്‍ കോശി. സംസ്‌കാരം നാട്ടില്‍ നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങള്‍ നടന്നു വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. കായംകുളം കാദീശാ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി ഇടവകാംഗമാണ് റെവിന്‍.

 
Other News in this category

 
 




 
Close Window