വെയില്‍സ്: യുകെയിലെ നോര്‍ത്ത് വെയില്‍സില്‍ മലയാളി നഴ്‌സ് അന്തരിച്ചു. കോള്‍വിന്‍ ബേയില്‍ താമസിക്കുന്ന സിബി ജോര്‍ജിന്റെ ഭാര്യ പുഷ്പ സിബി (48) ആണ് മരിച്ചത് . തൃശൂര്‍ പറയന്നിലം വീട്ടില്‍ കുടുംബാംഗമാണ്. കാന്‍സര്‍ ബാധിച്ച് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ഡെന്‍ബി ഷെയര്‍ ഗ്ലാന്‍ ക്ലവയ്ഡ് എന്‍എച്ച്എസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കോള്‍വിന്‍ ബേ എന്‍എച്ച്എസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു പുഷ്പ സിബി. മക്കള്‍: ഡാനിയ, ഷാരോണ്‍, റൊണാള്‍ഡ്. മരുമകന്‍: ടോണി കല്ലൂപറമ്പന്‍ (ആലപ്പുഴ). സംസ്‌കാരം പിന്നീട് നടക്കും.