Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
റമസാന്‍ ഒരുക്കങ്ങളുമായി യുകെ, ബിരിയാണി പായ്ക്ക് ചെയ്യാന്‍ സഹായികളായി രാജാവും രാജ്ഞിയും
reporter

ലണ്ടന്‍: റമസാനില്‍ നിര്‍ധനര്‍ക്ക് നല്‍കാനുള്ള ഭക്ഷണ പൊതികള്‍ പായ്ക്ക് ചെയ്യാന്‍ സഹായിച്ച് ബ്രിട്ടനിലെ ചാള്‍സ് രാജാവും രാജ്ഞി കാമില്ലയും. ലണ്ടനിലെ ഇന്ത്യന്‍ റസ്റ്ററന്റായ ഡാര്‍ജീലിങ് എക്‌സ്പ്രസ് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഇരുവരും റസ്റ്ററന്റ് ജീവനക്കാര്‍ക്കൊപ്പം പാവപ്പെട്ടവര്‍ക്ക് നല്‍കാനുള്ള ഭക്ഷണ സാധനങ്ങള്‍ ബോക്‌സുകളിലാക്കി പായ്ക്ക് ചെയ്യാന്‍ സഹായിച്ചത്. സന്തോഷത്തോടെ ഇരുവരും ചേര്‍ന്ന് ഭക്ഷണസാധനങ്ങള്‍ പായ്ക്ക് ചെയ്യാന്‍ സഹായിക്കുന്നതിന്റെ വിഡിയോ റോയല്‍ ഫാമിലിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തു വിട്ടത്. റമസാന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിര്‍ധനര്‍ക്ക് നല്‍കാനായി റസ്റ്ററന്റിലെ അടുക്കളയില്‍ ബിരിയാണി ബോക്‌സുകളിലാക്കി പായ്ക്ക് ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്കൊപ്പമാണ് ഇരുവരും സഹായികളായി ചേര്‍ന്നത്. ഡാര്‍ജീലിങ് എക്‌സ്പ്രസ് റസ്റ്ററന്റിന്റെ റമസാന്‍ സഹായത്തിന്റെ ഭാഗമായാണ് നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷണ വിതരണം. വിശുദ്ധ റമസാന് തുടക്കമാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവെ ഡാര്‍ജിലീങ് എക്‌സ്പ്രസിലെത്തിയ രാജാവും രാജ്ഞിയും റമസാന് വേണ്ടി തയാറെടുപ്പുകള്‍ നടക്കുന്ന ഒരു സംഘം മുസ്ലീം വനിതകളെയും പരിചയപ്പെട്ടു. കോര്‍പറേറ്റ് ലോകത്തെ പ്രഫഷനല്‍ അത്?ലീറ്റുകള്‍ മുതല്‍ കലാകാരന്മാരും നേതാക്കളും വരെ ഉള്‍പ്പെടുന്ന വനിതാ സംഘത്തിനൊപ്പം ഏറെ നേരം ചെലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. പ്രഫഷനല്‍ വനിതാ റഗ്ബി താരം ൈസനബ് അലെമ, എഴുത്തുകാരി ഹാജെറാ മേമന്‍, മാസ്റ്റര്‍ ഷെഫ് ജേതാവും ഡോക്ടറുമായ സലിഹ മഹ്‌മൂദ് അഹമ്മദ് എന്നിവരും വനിതാ സംഘത്തിലുണ്ടായിരുന്നതായി ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. റമസാന്‍ ദിനങ്ങളില്‍ ആശുപത്രികളിലെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ ചെറു ബാഗുകളില്‍ ഈന്തപ്പഴം പായ്ക്ക് ചെയ്യാനും വനിതാ സംഘം സഹായിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ മാര്‍ച്ച് 1 മുതലാണ് വ്രതാനുഷ്ഠാനങ്ങളിലേക്ക് പ്രവേശിക്കുന്നത്. റമസാന്‍ വ്രതാരംഭം മാര്‍ച്ച് 1ന് തുടങ്ങി 29ന് അവസാനിക്കുമെന്നാണ് ഇസ്ലാം മത പണ്ഡിതരുടെ പ്രഖ്യാപനം.




 
Other News in this category

 
 




 
Close Window