ലണ്ടന്‍: 2025-ലേക്കുള്ള പുതുക്കിയ വിസ പ്രോസസ്സിംഗ് സമയങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് യുകെ വിസ ആന്‍ഡ് ഇമിഗ്രേഷന്‍ വകുപ്പ്. ഇനി യുകെയിലേക്കുള്ള വിസ പ്രോസസിങ്ങിനായി പുതിയ സമയങ്ങള്‍. ടൂറിസം, പഠനം, ജോലി, കുടുംബ വിസകള്‍ എന്നിവയുള്‍പ്പെടെ യുകെക്ക് പുറത്തുനിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്ന രീതിയിലാണ് നിലവില്‍ പുതിയ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ അപേക്ഷകര്‍ക്ക് അവരുടെ യാത്ര, വിസ അപേക്ഷകള്‍ കൂടുതല്‍ ഫലപ്രദമായി ആസൂത്രണം ചെയ്യാനും ഇത് വഴി സഹായിക്കും.
നേരത്തെ യാത്രക്കാരുടെ സൗകര്യങ്ങള്‍ പരിഗണിക്കുന്നില്ല എന്ന പരാതികള്‍ വന്നിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യ പ്രദമായ രീതിയില്‍ പുതിയ സമയം പ്രഖ്യാപിച്ചത്. കൂടാതെ ഈ മാറ്റങ്ങള്‍ വഴി പുതുക്കിയ വിസ പ്രോസസ്സിംഗ് സമയങ്ങള്‍കില്‍ അവ യാത്രക്കാര്‍ക്ക് അവശ്യ വിവരങ്ങള്‍ നല്‍കുകയും ചെയുന്നു. അതേസമയം വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനോ യാത്രാ ക്രമീകരണങ്ങള്‍ ചെയ്യുന്നതിനോ മുമ്പ് യാത്രക്കാര്‍ അവരുടെ വിസ പ്രോസസിങ് സംബന്ധിച്ച തീരുമാനങ്ങള്‍ക്കായി കാത്തിരിക്കണമെന്നാണ് ട്രാവല്‍ബിസ് വ്യക്തമാക്കുന്നത്.