Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
റിവഞ്ച് പോണ്‍, ഡീപ്പ് ഫേക്കുകള്‍; ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി യുകെ
reporter

ലണ്ടന്‍: സ്ത്രീകളുടേയും പെണ്‍കുട്ടികളുടെയും സംരക്ഷണത്തിനായി റിവഞ്ച് പോണോഗ്രഫിയും ഡീപ്പ്ഫേക്കുകളും തടയാന്‍ ടെക്ക് പ്ലാറ്റ്ഫോമുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവുമായി യുകെയിലെ കമ്മ്യൂണിക്കേഷന്‍ ഓഫീസ് (ഓഫ്കോം). ഓണ്‍ലൈനിലെ സ്ത്രീവിരുദ്ധതയും ഉപദ്രവവും സ്വകാര്യ ചിത്രങ്ങളും വീഡിയോകളും അനുവാദമില്ലാതെ പങ്കുവെക്കുന്നതും (റിവഞ്ച് പോണ്‍) തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഓഫ്കോം മുന്നോട്ടുവെച്ച കരട് മാര്‍ഗനിര്‍ദേശങ്ങളുടെ ഭാഗമാണ് ഈ നിര്‍ദേശവും. ഇതിനായി ഹാഷ് മാച്ചിങ് എന്നറിയപ്പെടുന്ന സാങ്കേതികവിദ്യ ഉപയോഗിക്കാനാണ് ഓഫ്കോമിന്റെ നിര്‍ദേശം. ഇതനുസരിച്ച് ഇരയായ വ്യക്തിയുടെ ചിത്രങ്ങള്‍ കണ്ടുപിടിച്ച് തടയാന്‍ പ്ലാറ്റ്ഫോമുകള്‍ക്കാവും. പരാതി ലഭിക്കുമ്പോള്‍, നിയമവിരുദ്ധമായി പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഹാഷ് അല്ലെങ്കില്‍ ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റ് ആയി ശേഖരിച്ചുവെക്കുകയും പിന്നീട് ഓണ്‍ലൈനില്‍ പങ്കുവെക്കപ്പെടുന്ന അതേ വ്യക്തിയുടെ ചിത്രങ്ങള്‍ ഈ ഹാഷ് വാല്യുവുമായി താരതമ്യം ചെയ്ത് കണ്ടുപിടിക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്ന രീതിയാണിത്.

ഇത് ഫലപ്രദമായ സാങ്കേതികവിദ്യയാണെന്നാണ് ഓഫ്കോം പറയുന്നത്. അനുവാദമില്ലാതെ പ്രചരിക്കുന്ന ഒരു ചിത്രം ഓരോ തവണ അപ് ലോഡ് ചെയ്യുമ്പോഴും അത് റിപ്പോര്‍ട്ട് ചെയ്യാതെ തന്നെ, ഓട്ടോമാറ്റിക് ആയി കണ്ടെത്തി നീക്കം ചെയ്യാന്‍ ഇതുവഴി സാധിക്കും. ജനറേറ്റീവ് എഐ ടൂളുകളുടെ വ്യാപനത്തെ തുടര്‍ന്ന് 2023 ല്‍ കൂടുതല്‍ ഡീപ്പ് ഫേക്ക് അശ്ലീല ചിത്രങ്ങള്‍ പ്രചരിച്ചുവെന്ന് ഓഫ് കോമിന്റെ ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഡീപ്പ് ഫേക്കുകളുടെ പ്രചാരം തടയാനും ഓഫ്കോം ഇതുവഴി ശ്രമിക്കുന്നുണ്ട്. 2023 ലെ ഓണ്‍ലൈന്‍ സുരക്ഷാ നിയമത്തില്‍ പറയുന്ന വ്യവസ്ഥകള്‍ക്ക് പുറമെയാണ് പുതിയ കരട് മാര്‍ഗ നിര്‍ദേശങ്ങള്‍. ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് പുറമെ സാങ്കേതികമായി ക്രിമിനല്‍ കുറ്റങ്ങളുടെ പരിധിയില്‍ പെടാത്ത സ്ത്രീവിരുദ്ധത പോലെ ഓണ്‍ലൈന്‍ വഴിയുള്ള വിവിധങ്ങളായ ഉപദ്രവങ്ങളെ കൈകാര്യം ചെയ്യും വിധമാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. കരട് മാര്‍ഗ നിര്‍ദേശങ്ങള്‍ ഇപ്പോള്‍ പൊതുജനാഭിപ്രായത്തിന് വിട്ടിരിക്കുകയാണ്. അന്തിമ മാര്‍ഗനിര്‍ദേശങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ അവതരിപ്പിച്ചേക്കും.

 
Other News in this category

 
 




 
Close Window