Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
അഞ്ചു മിനിറ്റിനുള്ളില്‍ 4.8 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന സ്വര്‍ണ ടൊയ്‌ലറ്റ് മോഷ്ടിച്ചു
reporter

ലണ്ടന്‍: വെറും അഞ്ച് മിനിറ്റിനുള്ളില്‍ 4.8 മില്യണ്‍ പൗണ്ടിന്റെ (ഏകദേശം 42.5 കോടി രൂപ) സ്വര്‍ണ ടോയ്‌ലെറ്റ് കടത്തി മോഷ്ടാക്കള്‍. ആര്‍ട്ട് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിരുന്ന, പൂര്‍ണമായും പ്രവര്‍ത്തിക്കുന്ന ടോയ്‌ലെറ്റാണ് ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ ബ്ലെന്‍ഹൈം പാലസില്‍ നിന്നും കള്ളന്മാര്‍ അടിച്ചുമാറ്റിക്കൊണ്ടുപോയത്. അത് ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നും മോഷ്ടാക്കള്‍ അത് ഉരുക്കിയിട്ടുണ്ടാകാം എന്നുമാണ് ഇപ്പോള്‍ കരുതുന്നതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പൂര്‍ണമായും പ്രവര്‍ത്തിക്കുന്ന, 18 കാരറ്റ് സ്വര്‍ണത്തില്‍ ഉണ്ടാക്കിയ ഈ ടോയ്‌ലെറ്റിന് 'അമേരിക്ക' എന്നാണ് പേരിട്ടിരിക്കുന്നത്. ഇറ്റാലിയന്‍ കണ്‍സെപ്ച്വല്‍ ആര്‍ട്ടിസ്റ്റായ മൗറിസിയോ കാറ്റെലന്റെ പ്രദര്‍ശനത്തിന്റെ ഭാഗമായിരുന്നു ഈ സ്വര്‍ണ ടോയ്‌ലെറ്റും. 2019 സെപ്റ്റംബര്‍ 14 -ന് പുലര്‍ച്ചെയാണ് അഞ്ച് പേരടങ്ങുന്ന സംഘം ടോയ്‌ലെറ്റ് കടത്തിയത്. രണ്ട് വാഹനത്തിലായി എത്തിയ പ്രതികള്‍ കൊട്ടാരത്തിന്റെ പൂട്ടിയ ഗേറ്റുകള്‍ തകര്‍ത്ത് അകത്ത് കയറിയ ശേഷം ടോയ്‌ലെറ്റുമായി കടക്കുകയായിരുന്നു.

എല്ലാത്തിനുമായി വെറും അഞ്ച് മിനിറ്റ് നേരമാണ് മോഷ്ടാക്കള്‍ എടുത്തത് എന്നതും അന്ന് അന്വേഷണ ഉദ്യോ?ഗസ്ഥരെ അടക്കം അമ്പരപ്പിച്ചിരുന്നു. എന്നാല്‍, മോഷ്ടാക്കള്‍ എന്ന് സംശയിക്കുന്നവരെ പിന്നീട് പിടികൂടി. അവര്‍ ഇപ്പോള്‍ ഓക്സ്ഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ വിചാരണ നേരിട്ടു കൊണ്ടിരിക്കയാണ്. എന്നാല്‍, തുടര്‍ച്ചയായി അവര്‍ തങ്ങള്‍ക്ക് നേരെയുള്ള മോഷണ ആരോപണം നിഷേധിച്ചു കൊണ്ടിരിക്കുകയാണ്.

മോഷ്ടിച്ച ടോയ്‌ലെറ്റ് ഉരുക്കിയെടുത്ത് ചെറിയ ചെറിയ സ്വര്‍ണമാക്കി മാറ്റിയെടുത്തിരിക്കാം. അത് ഇതുവരെ വീണ്ടെടുക്കാനായില്ല എന്നാണ് പ്രോസിക്യൂട്ടര്‍ ജൂലിയന്‍ ക്രിസ്റ്റഫര്‍ കെസി ഓക്സ്ഫോര്‍ഡ് ക്രൗണ്‍ കോടതിയെ അറിയിച്ചത്. ഓക്സ്ഫോര്‍ഡിലെ ഡിവിനിറ്റി റോഡില്‍ നിന്നുള്ള മൈക്കിള്‍ ജോണ്‍സ് എന്നയാള്‍ മോഷണത്തിന് 17 മണിക്കൂര്‍ മുമ്പ് ഇതേ ടോയ്‌ലെറ്റിന്റെ ഫോട്ടോ എടുത്തിരുന്നു. ഇത് മോഷണം പ്ലാന്‍ ചെയ്യുന്നതിന്റെ ഭാ?ഗമായിട്ടായിരിക്കാം എന്നാണ് പറയുന്നത്. എന്നാല്‍, ഇയാള്‍ മോഷണക്കുറ്റം നിഷേധിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം ഫ്രെഡ് ഡോ, ബോറ ഗുക്കുക്ക് എന്നിങ്ങനെ രണ്ട് പേരെയും മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയിരുന്നു എങ്കിലും അവരും ആരോപണം നിഷേധിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ തെളിവുകളില്‍, ഇവരുടെ ഫോണുകളില്‍ നിന്നുള്ള മെസ്സേജുകള്‍, വോയ്സ് നോട്ടുകള്‍, സ്‌ക്രീന്‍ ഗ്രാബുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. കിലോയ്ക്ക് 22.7 ലക്ഷം രൂപ എന്ന നിലയിലുള്ള വിലപേശലും മറ്റും ഇതിലുണ്ടായിരുന്നു എന്നും പറയപ്പെടുന്നു. ഏകദേശം 98 കിലോഗ്രാമാണ് മോഷ്ടിക്കപ്പെട്ട ടോയ്‌ലെറ്റിന്റെ ഭാരം. ഇത് ആറ് മില്യണ്‍ ഡോളറിന് ഇന്‍ഷ്വര്‍ ചെയ്തതായും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 
Other News in this category

 
 




 
Close Window