Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
യുകെയിലെ ജോലി സാഹചര്യവും ജീവിതവും വേറെയെന്ന് ഇന്ത്യന്‍ ടെക്കി
reporter

ബെംഗളുരു: ജോലിതേടി യൂറോപ്പിലും അമേരിക്കയിലേക്കുമെല്ലാം കുടിയേറുന്ന ഇന്ത്യന്‍ യുവാക്കളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ്. ഓരോ വര്‍ഷവും ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് ഇന്ത്യ വിട്ടുപോകുന്നത്. വിദ്യാഭ്യാസവും ജോലിയും ജീവിതവുമെല്ലാം വിദേശത്ത് തുടരാനാണ് ഏവരുടേയും ആഗ്രഹം. ഇതുമായി ബന്ധപ്പെട്ട് ബെംഗളുരുവില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ലണ്ടനിലേക്ക് മാറിയ ഒരു ടെക്കിയുടെ കുറിപ്പ് വൈറലായി. ഇന്ത്യയിലേയും യുകെയിലേയും ജോലി സാഹചര്യത്തെക്കുറിച്ചും ശമ്പളത്തേക്കുറിച്ചുമെല്ലാം ആര്‍ണവ് ഗുപ്ത എന്ന ടെക്കി എക്സിലെ പോസ്റ്റിലൂടെ വിവരിച്ചു.

ഗ്ലോബല്‍ ടാലന്റ് വിസയില്‍ യുകെയിലെത്തിയ ഗുപ്ത ടെക് കമ്പനിയിലെ ഉയര്‍ന്ന റോളില്‍ ജോലി ചെയ്യുകയാണ്. ജോലി സുരക്ഷിതത്വത്തിനോ സാമ്പത്തിക നേട്ടത്തിനോ അപ്പുറം സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറിംഗ് പാഷനായി കരുതുന്നവരാണ് ഇവിടെയുള്ളവരെന്ന് ഗുപ്ത പറയുന്നു. ഒപ്പമുള്ളവരെല്ലാം സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. ഔപചാരിക കൂടിക്കാഴ്ചകളില്‍ പോലും ഗൗരവമേറിയ ചര്‍ച്ചകള്‍ ഉണ്ടാകുന്നു. ഏവരുടേയും അഭിപ്രായം മുഖവിലയ്ക്കെടുക്കും. വെറും വിലയിരുത്തലിനുപകരം ട്രേഡ് ഓഫുകളെക്കുറിച്ചുള്ള സംവാദങ്ങളില്‍ ഏര്‍പ്പെടുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ഗുപ്ത ചൂണ്ടിക്കാട്ടി.

ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന ശമ്പളമാണ് യുകെയില്‍ ലഭിക്കുന്നത്. ഇതേ ജോലിക്ക് ഇന്ത്യയില്‍ 8 മുതല്‍ 15 ലക്ഷം രൂപ വരെ വാര്‍ഷിക ശമ്പളം ലഭിക്കുമ്പോള്‍ യുകെയില്‍ അത് 54 ലക്ഷം രൂപ മുതല്‍ 1.8 കോടി രൂപവരെയാണ്. ടെക് കരിയറിലെ അസാധാരണ മാറ്റം ആറു മാസം കൊണ്ടുതന്നെ ഗുപ്ത തിരിച്ചറിഞ്ഞു. യുകെയിലെ ജോലി സാഹചര്യവും ശമ്പളവും ജീവിതവുമെല്ലാം ഇന്ത്യയിലേതിനേക്കാള്‍ ഏറെ മെച്ചപ്പെട്ടതാണെന്നാണ് അദ്ദേഹത്തിന്റെ അനുഭവസാക്ഷ്യം.

 
Other News in this category

 
 




 
Close Window