Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
ഇരുപത്തിനാലാം വയസില്‍ അധ്യാപിക വിടവാങ്ങി, സ്‌നേഹപൂന്തോട്ടവുമായി വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും
reporter

കാര്‍ഡിഫ്: പ്രിയപ്പെട്ട അധ്യാപിക എമിലി റോസ് ബ്രൗണിങ്ങിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ, കാര്‍ഡിഫിലെ ഗ്ലാഡ്‌സ്റ്റോണ്‍ പ്രൈമറി സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് അധ്യാപികയുടെ ഓര്‍മ നിലനിര്‍ത്താന്‍ സ്മാരക പൂന്തോട്ടം നിര്‍മിക്കാന്‍ തീരുമാനിച്ചു. 24കാരിയായ എമിലി ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ ഡിസംബറില്‍ മരിച്ചത്. വിദ്യാര്‍ഥികളുടെ മനസ്സില്‍ മറക്കാനാകാത്ത സ്വാധീനം ചെലുത്തിയ എമിലിയുടെ ദയയും ആത്മാര്‍ത്ഥതയും അവര്‍ക്കൊപ്പം എപ്പോഴും ജീവിക്കുമെന്ന് സ്‌കൂള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സ്‌കൂളിലെ പുതിയ സ്മാരക പൂന്തോട്ടം കുട്ടികള്‍ക്ക് സമാധാനവും പ്രചോദനവും നല്‍കുന്ന ഇടമാകും. ഈ പദ്ധതിക്ക് ധനസഹായം നല്‍കുന്നതിനായി ഒരു ഫണ്ട് ശേഖരണ പേജ് ആരംഭിച്ചിട്ടുണ്ടെന്നും ഇതിനകം 15,000 പൗണ്ടിലധികം സമാഹരിച്ചതായും സ്‌കൂള്‍ അറിയിച്ചു. ലക്ഷ്യം 20,000 പൗണ്ടാണ്.

സോമര്‍സെറ്റില്‍ നിന്നുള്ള എമിലി 2021ല്‍ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ക്രിമിനോളജിയില്‍ ബിരുദം നേടി. തുടര്‍ന്ന് സൈക്കോളജിയില്‍ മാസ്റ്റേഴ്‌സ് ബിരുദവും പ്രൈമറി എജ്യുക്കേഷനില്‍ പിജിസിഇ യോഗ്യതയും നേടി. കാമുകനായ ജാക്ക് വെസ്റ്റണ്‍ എമിലിയുടെ ഓര്‍മയ്ക്കായി ഒളിംപിക് ട്രയാത്ത്ലോണ്‍, ഹാഫ് മാരത്തണ്‍, 280 കിലോമീറ്റര്‍ ബൈക്ക് റൈഡ് തുടങ്ങിയ വെല്ലുവിളികള്‍ ഏറ്റെടുത്തിരിക്കുന്നു. അതുപോലെ തന്നെ എമിലിയുടെ സഹോദരി കാറ്റിയും 22ലധികം സുഹൃത്തുക്കളും വിവിധ മാരത്തണുകളില്‍ പങ്കെടുക്കുന്നു.

എമിലിയുടെ മാതാപിതാക്കളായ ജാക്ക്, റോബിന്‍ ബ്രൗണിങ്ങ് എന്നിവരും ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളിലെ ഉയര്‍ന്ന കൊടുമുടികളായ സ്‌കാര്‍ഫെല്‍ പൈക്ക്, സ്‌നോഡോണ്‍, ബെന്‍ നെവിസ് എന്നിവ കയറാന്‍ ഒരുങ്ങുകയാണ്. 'എമിലിയുടെ ഓര്‍മയെ നിലനിര്‍ത്താന്‍ പൂന്തോട്ടം നമ്മെ സഹായിക്കും. എമിലിയുടെ ജീവതത്തിലെ ഉത്സാഹം, പരസ്പര സ്‌നേഹം, കരുതല്‍ എന്നിവയെക്കുറിച്ചുള്ള ഓര്‍മകളുടെ പ്രതീകമായി ഇത് തുടരുമെന്നും' സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window