Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
യുഎസ് സന്ദര്‍ശനത്തിനൊരുങ്ങി അയര്‍ലന്‍ഡ് പ്രധാനമന്ത്രി
reporter

ഡബ്ലിന്‍: യുഎസ് സന്ദര്‍ശനത്തിനൊരുങ്ങി അയര്‍ലന്‍ഡ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. സെന്റ് പാട്രിക്ക് ഡേയില്‍ ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു. ഡോണള്‍ഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ചാണ് സന്ദര്‍ശനം. മാര്‍ച്ച് 12 ന് സെന്റ് പാട്രിക്ക് ഡേ ആഘോഷങ്ങളുടെ ഭാഗമായി വൈറ്റ് ഹൗസില്‍ നടക്കുന്ന ബൈലാറ്ററല്‍ മീറ്റിങില്‍ പങ്കെടുക്കാനാണ് ക്ഷണം.

ഇത്തവണ ചടങ്ങിലേക്ക് ക്ഷണമുണ്ടാകുമോ എന്നതിനെ കുറിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. യൂറോപ്യന്‍ യൂണിയനും ഡോണള്‍ഡ് ട്രംപ് ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതും ക്ഷണം വൈകിയതിന്റെ കാരണങ്ങളില്‍ ഒന്നായി കണക്കാക്കപ്പെട്ടിരുന്നു. മീഹോള്‍ മാര്‍ട്ടിന്‍ സെന്റ് പാട്രിക്ക് ഡേ ആഘോഷങ്ങളുടെ ഭാഗമായി ഇത് രണ്ടാം തവണയാണ് വൈറ്റ് ഹൗസിലേക്ക് യാത്രയാകുന്നത്. ഇതിനു മുമ്പ് 2022 ല്‍ പ്രധാനമന്ത്രി ആയിരിക്കെ ആഘോഷ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

 
Other News in this category

 
 




 
Close Window