ലണ്ടന്‍: കാനഡ, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങള്‍ തൊഴില്‍ വിദ്യാഭ്യാസം എന്നീ മേഖലയില്‍ ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ ഇപ്പോള്‍ ആ രാജ്യങ്ങള്‍ക്ക് തന്നെ തിരിച്ചടിയായി കൊണ്ടിരിക്കുകയാണ്. നേരത്തെ പുറത്തിറക്കിയ ചില നയങ്ങള്‍ വഴി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള നിരവധി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ കാരണമായിരുന്നു എന്നാല്‍ ഇന്ന് യുകെ കനത്ത തൊഴിലാളി ക്ഷാമമാണ് നേരിട്ട് കൊണ്ടിരിക്കുന്നത് ഈ സാഹചര്യത്തില്‍ നിരവധി തൊഴില്‍ അവസരങ്ങളാണ് യുകെ തുറക്കുന്നതും. ഇപ്പോള്‍ കാര്‍ഷിക തൊഴിലാളി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ഇത് പരിഹരിക്കാന്‍ യുകെ സീസണല്‍ വര്‍ക്കര്‍ വിസ പദ്ധതി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. അത് യുകെയില്‍ ജോലി തേടുന്ന ഒരാളെ സമ്പാദിച്ച് മികച്ച ഒരു അവസരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കര്‍ഷകര്‍ക്കും ഒപ്പം തന്നെ ഭക്ഷ്യ ഉല്‍പാദകര്‍ക്കും ഹ്രസ്വകാല കരാറുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കുന്നത് തുടരാന്‍ പ്രാപ്തമാക്കുന്ന രീതിയിലാണ് യുകെ സര്‍ക്കാര്‍ സീസണല്‍ വര്‍ക്കര്‍ വിസ പദ്ധതി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിയത്. യഥാര്‍ത്ഥത്തില്‍ ഇത് 2021 ല്‍ അവസാനിക്കേണ്ട പദ്ധതിയായിരുന്നു എന്നാല്‍ നാഷണല്‍ ഫാര്‍മേഴ്സ് യൂണിയന്‍ അടുതെ അഞ്ച് വര്ഷം വരെ കാലാവധി നീട്ടാന്‍ അഭ്യര്‍ത്ഥിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നത്. കൂടാതെ വര്‍ക്കര്‍ വിസ പദ്ധതി നീട്ടിന്നത് വഴി കാര്‍ഷിക മേഖലയിലെ സീസണല്‍ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. കൂടാതെ കാര്‍ഷിക മേഖലയിലെ തൊഴിലാളികളുടെ ആവശ്യകത വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിയുടെ ശുപാര്‍ശകളെ പിന്തുടര്‍ന്നാണ് ഈയൊരു തീരുമാനം എന്നാണ് ട്രാവല്‍ബിസ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കാലാവധി നീട്ടിയിട്ടും ഈ പദ്ധതിയിലെ തൊഴിലാളികളുടെ ചൂഷണത്തെയും അവകാശങ്ങളെയും കുറിച്ചുള്ള ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.