|
ആറുമാസം മുമ്പ് യുകെയിലെ ലീഡ്‌സില്‍ എത്തിയ കോട്ടയം പുതുപ്പള്ളി സ്വദേശി അന്തരിച്ചു. അനീഷ് ചക്കുപുരക്കല്‍ ഹരിദാസ്(32) ആണ് വിട പറഞ്ഞത്. ഹൃദയാഘാതമാണു മരണ കാരണം. ഭാര്യ -ദിവ്യ. മക്കള്‍ ദേവനന്ദ, അതിത്രി. പിഞ്ചു കുഞ്ഞുങ്ങളെയും ദിവ്യയേയും എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ദുഖത്തിലാണ് സുഹൃത്തുക്കള്‍. അനീഷ് യുകെയില്‍ എത്തിയിട്ട് ഒന്നര വര്‍ഷമേ ആയിട്ടുള്ളൂ.
അനീഷിന്റെ ഭാര്യ ദിവ്യ ലീഡ്‌സിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ആണ്. ഓക്സ്ഫോര്‍ഡില്‍ താമസിച്ചിരുന്ന അനീഷിന്റെ ഭാര്യ ലീഡ്‌സില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് അങ്ങോട്ട് താമസം മാറിയത്. |