ലണ്ടന്‍: ലണ്ടനിലെ സ്റ്റോക്ക്വെല്‍ ട്യൂബ് സ്റ്റേഷന് സമീപം 16 വയസ്സുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ലതാനിയേല്‍ ബറെല്‍ എന്ന കൗമാരക്കാരനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ക്രോയ്ഡോണില്‍ നിന്നും 32 കാരനെയാണ് മെറ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ സ്റ്റോക്ക്വെല്‍ ട്യൂബ് സ്റ്റേഷന് സമീപമുള്ള പാരഡൈസ് റോഡിലാണ് ലതാനിയേല്‍ ബറെലിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.