Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
യുകെയിലേക്ക് ഭാവിയില്‍ ഇന്ത്യന്‍ നഴ്‌സുമാരെ കിട്ടാതാകുമെന്ന് യുകെ ഭരണകൂടത്തിന്റെ നിരീക്ഷണം: അണിയറയില്‍ വന്‍ നീക്കങ്ങള്‍
Text By: Reporter, ukmalayalampathram
യുകെ സ്വദേശികളായ ആയിരക്കണക്കിന് പേരെ പരിശീലിപ്പിച്ചെടുത്ത് ഹെല്‍ത്ത്കെയര്‍ പ്രൊഫഷണലുകളാക്കാനുള്ള പദ്ധതി തുടരുകയാണെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്മെന്റ്. എന്‍എച്ച്എസ് ജീവനക്കാരെ കണ്ടെത്താന്‍ വിദേശത്തേക്ക് നോക്കി ഇരിക്കുന്നത് സുസ്ഥിരമായ കാര്യമല്ലെന്നാണ് എംപിയും മുന്‍ നഴ്സുമായ പോളെറ്റ് ഹാമില്‍ടണ്‍ പറയുന്നത്. 'പഴയത് പോലെ നഴ്സുമാരെ വിദേശത്ത് നിന്നും അധികമായി കൊണ്ടുവരുന്നത് എളുപ്പമാകില്ല. പല രാജ്യങ്ങളും നഴ്‌സുമാരെ വിട്ട് നല്‍കാന്‍ തയ്യാറാകില്ലെന്നൊരു ആശങ്കയും ലേബര്‍ എംപി ചൂണ്ടിക്കാണിക്കുന്നു.
എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ വന്‍തോതില്‍ രൂപപ്പെട്ട വേക്കന്‍സികളാണ് കഴിഞ്ഞ ദശകത്തില്‍ റിക്രൂട്ട്മെന്റ് പ്രോഗ്രാമുകള്‍ക്ക് വേഗത കൂട്ടിയത്. നഴ്സിംഗ് ഒഴിവുകളാണ് പ്രധാനമായും വിദേശ ജോലിക്കാരെ ഉപയോഗിച്ച് നികത്തിയത്. നഴ്സിംഗ് ഇപ്പോഴും ക്ഷാമം നേരിടുന്ന ജോലികളുടെ പട്ടികയില്‍ തുടരുകയാണ്.
ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാരില്‍ ഏറ്റവും കുറവ് വിദേശ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന മേഖലകളാണ് നോര്‍ത്ത് ഈസ്റ്റ്, കംബ്രിയ ഹെല്‍ത്ത് സര്‍വ്വീസുകള്‍. ദേശീയ തലത്തില്‍ അഞ്ചിലൊന്ന് ജീവനക്കാര്‍ വിദേശ പൗരന്‍മാരാണെന്ന് ഇരിക്കവെ, നോര്‍ത്ത് ഈസ്റ്റിലും, കംബ്രിയയിലും പത്തിലൊന്ന് ആള്‍ മാത്രമാണ് വിദേശത്ത് നിന്നുള്ളവര്‍. ഇതു മാതൃകയാക്കാമെന്നാണ് എംപിയുടെ അഭിപ്രായം.
 
Other News in this category

 
 




 
Close Window