Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
മലയാളി നഴ്‌സ് സ്വരൂപ് യുകെയില്‍ ഇലക്ഷനില്‍ മത്സരിക്കുന്നു: സ്പിയര്‍ വാര്‍ഡില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി
Text By: Reporter, ukmalayalampathram
യുകെയില്‍ നടക്കുന്ന കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍, തിരുവനന്തപുരം സ്വദേശിയായ യുവാവിനെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു. സ്വരൂപ് കൃഷ്ണനാണ് ഡര്‍ബിഷെയര്‍ കൗണ്ടി കൗണ്‍സിലിലെ സ്പിയര്‍ വാര്‍ഡില്‍ മത്സരിക്കുന്നത്. യുകെയിലെ എന്‍എച്ച്സിലെ നേഴ്സ് ആണു സ്വരൂപ് കൃഷ്ണന്‍. മെയ് ഒന്നിനാണ് ഇലക്ഷന്‍.
2021ല്‍ യുകെയിലേയ്ക്ക് കുടിയേറിയ സ്വരൂപ് കൃഷ്ണന്‍ തിരുവനന്തപുരം സ്വദേശിയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ആണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്ക് വന്നത. കഴിഞ്ഞ ഇലക്ഷന് പാര്‍ലമെന്റ് ഇലക്ഷനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കാന്‍ഡിഡേറ്റിന്റെ തിരിഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതു സ്വരൂപാണ്. സ്വരൂപ് കൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വം മലയാളി സമൂഹം ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. നിലവില്‍ ലേബര്‍ പാര്‍ട്ടിയുടെ പക്കലാണ് മണ്ഡലം. മലയാളികള്‍ വസിക്കുന്ന സ്പൈര്‍ പ്രദേശത്ത് മലയാളികളുടെ വോട്ടുകള്‍ ഏകോപിപ്പിക്കുക എന്നതാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നത്.
 
Other News in this category

 
 




 
Close Window