Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ വൈദ്യുതി മോഷ്ടിച്ച് കഞ്ചാവ് ഫാം നടത്തി, എട്ടു പേര്‍ക്ക് ജയില്‍ശിക്ഷ
reporter

വെയില്‍സ്/ലണ്ടന്‍: ബ്രിട്ടനില്‍ വൈദ്യുതി മോഷ്ടിച്ച് കഞ്ചാവ് ഫാമുകള്‍ നടത്തിയ സംഭവത്തില്‍ എട്ട് പേര്‍ക്ക് ജയില്‍ശിക്ഷ. ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ വെത്യസ്തമായ 54 സ്ഥലങ്ങളിലാണ് 8 പേരടങ്ങുന്ന ക്രിമിനല്‍ സംഘം കഞ്ചാവ് കൃഷി നടത്തിയത്. ഏകദേശം 7 മില്യന്‍ പൗണ്ട് മൂല്യമുള്ള കഞ്ചാവ് ആണ് സംഘം ഉത്പാദിപ്പിച്ചത്. അല്‍ബേനിയന്‍ ഗുണ്ടാസംഘങ്ങളാണ് കൃഷിക്ക് നേതൃത്വം നല്‍കിയത് എന്നാണ് കേസ് അന്വേഷിച്ച നോര്‍ത്ത് വെസ്റ്റ് റീജനല്‍ ഓര്‍ഗനൈസ്ഡ് ക്രൈം യൂണിറ്റ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ശിക്ഷിക്കപ്പെട്ടവര്‍ 5 മുതല്‍ 28 വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കണം.

ഉപയോഗ ശൂന്യമായ വീടുകള്‍, പബ്ബുകള്‍, കടകള്‍, ഒരു നിശാക്ലബ്, നോര്‍ത്ത് വെയില്‍സിലെ ഉപയോഗശൂന്യമായ ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ എന്നിവയായിരുന്നു കൃഷിക്കായി ഉപയോഗിച്ചിരുന്ന ഇടങ്ങള്‍. ഇവിടങ്ങളില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്താന്‍ ആവശ്യമായ ചൂട് ക്രമീകരിച്ചാണ് കൃഷി നടത്തിയത്. കഞ്ചാവ് വളര്‍ത്താന്‍ റോഡുകള്‍ കുഴിച്ചും ഗതാഗത തടസ്സം വരുത്തിയുമാണ് വൈദ്യുതി മോഷ്ടിച്ചിരുന്നത്. കുറ്റവാളികള്‍ റജിസ്റ്റര്‍ ചെയ്ത യൂട്ടിലിറ്റി കമ്പനിയെ മറയായി ഉപയോഗിച്ചായിരുന്നു മോഷണം. 2020 നവംബറിനും 2024 ഫെബ്രുവരിക്കും ഇടയില്‍ നടത്തിയ പ്രവര്‍ത്തികള്‍ക്കാണ് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി കുറ്റവാളികള്‍ക്ക് ശിക്ഷ വിധിച്ചത്. ഈ കാലയളവില്‍ 253,980 പൗണ്ടിന്റെ വൈദ്യുതിയാണ് സംഘം മോഷ്ടിച്ചത്. ഇതുവഴി 7 മില്യന്‍ പൗണ്ട് മൂല്യമുള്ള കഞ്ചാവാണ് ഇവര്‍ ഉത്പാദിപ്പിച്ചത്.

 
Other News in this category

 
 




 
Close Window