Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ മിന്നും പ്രകടനം നടത്തി എട്ടുവയസുള്ള ഇന്ത്യക്കാരി
reporter

ലണ്ടന്‍: ബ്രിട്ടന്‍ ഗോട്ട് ടാലന്റ് 2025 റിയാലിറ്റി ഷോയില്‍ ചടുലനൃത്തം കൊണ്ട് വിധികര്‍ത്താക്കളെ അമ്പരപ്പിച്ച് അസമില്‍ നിന്നുള്ള എട്ടുവയസുകാരി ബിനിത ഛേത്രി. അവിശ്വസനീമായ മെയ്വഴക്കം കൊണ്ട് വേദിയെ കൈയിലെടുത്ത ബിനിതയുടെ പ്രകടനം സമൂഹ മാധ്യമങ്ങളിലും വൈറലാണ്. വിധികര്‍ത്താക്കളും പ്രേക്ഷകരും ഒന്നടങ്കം ഹര്‍ഷാരവങ്ങളോടെ ബിനിതയെ അഭിനന്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തന്റെ എക്‌സ് അക്കൗണ്ടില്‍ ബിനിതയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അസമില്‍ നിന്ന് യുകെയിലേക്കുള്ള യാത്ര എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

ബ്രിട്ടന്‍ ഗോട്ട് ടാലന്റ് വേദി എന്റെ സ്വപ്നമായിരുന്നു, എനിക്കിതില്‍ ജയിക്കണം...' ബിനിത ഛേത്രിയുടെ വാക്കുകള്‍ നീണ്ട ഹര്‍ഷാരവങ്ങളോടെയാണ് കാണികള്‍ കേട്ടിരുന്നത്. എട്ടുവയസുകാരിയുടെ അവിസ്മരണീയ നൃത്തച്ചുവടുകള്‍ കണ്ട് കണ്ണ് തള്ളുന്ന ജഡ്ജസിനേയും ദൃശ്യങ്ങളില്‍ കാണാം.


ബ്രിട്ടനില്‍ മിന്നും പ്രകടനം നടത്തി എട്ടുവയസുള്ള ഇന്ത്യക്കാരി

 
Other News in this category

 
 




 
Close Window