ലണ്ടന്‍: എല്ലാ വര്‍ഷവും ആയിരകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളും പ്രൊഫഷണലുകളുമാണ് യുകെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുക അല്ലെങ്കില്‍ അവിടെ ജോലി ചെയുക എന്ന ലക്ഷ്യത്തോടെ യുകെയിലേക്ക് പറക്കുന്നത്. മികച്ച ജീവിത നിലവാരവും, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വേഗത്തില്‍ പിആര്‍ ലഭിക്കുമെന്ന കാരണവും കൊണ്ടാണ് നിരവധി വിദേശിയര്‍ ഓരോ വര്‍ഷവും യുകെയിലേക്ക് പോകാന്‍ കാത്ത് നില്‍ക്കുന്നത്. പഠനത്തിനും ജോലിക്കുമായി പോകുന്നവര്‍ക്ക് അവരുടെ പങ്കാളിയെ കൊണ്ടുപോകന്‍ കഴിയും എന്നത് യുകെയുടെ പ്രത്യേകതയാണ്.
എന്നാല്‍ ഇപ്പോള്‍ പങ്കാളി വിസയില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. യുകെ ഗവണ്മെന്റിന്റെ പുതിയ ഉത്തരവുകള്‍ പ്രകാരം, യുകെയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് അവരുടെ പങ്കാളിയെ രാജ്യത്തേക്ക് സ്ഥിരതാമസത്തിന് എത്തിക്കണമെങ്കില്‍ അവര്‍ക്ക് ഒരു വര്‍ഷം 29000 പൗണ്ട് വരുമാനം ഉണ്ടായിരിക്കണം. ഇത് യുകെയില്‍ കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്നവരെ നല്ല രീതിയില്‍ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ ഒരു കൂട്ടം ആളുകള്‍ ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ഈ പദ്ധതി നടപ്പിലാക്കുമെന്നും ഗവണ്മെന്റിന്റെ സഹായം ഇല്ലാതെ ആളുകള്‍ സ്വയം കുടുംബം പോറ്റണമെന്നുമാണ് മന്ത്രാലയം പറയുന്നത്.