Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച ഇന്ത്യക്കാരന്‍ പിടിയില്‍: സോഷ്യല്‍ മീഡിയയിലൂടെ പ്രണയം, പിന്നീട് പീഡനം
Text By: UK Malayalam Pathram

യുകെയില്‍ ലൈംഗിക പീഡന കേസില്‍ ഇന്ത്യന്‍ വംശജന് 9 വര്‍ഷം ജയില്‍ ശിക്ഷ. ഹിമാന്‍ഷു മക്വാന എന്നു പേരുള്ള 42 വയസ്സുകാരനാണു പ്രതി. 18ഉം 16ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ ഇയാള്‍ ലൈംഗീകമായി പീഡിപ്പിച്ചു. ലണ്ടന്‍ ഹരോ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാളെ സ്പെഷ്യല്‍ ഡിറ്റെക്റ്റീവുകളാണ് തന്ത്ര പൂര്‍വം പിടികൂടിയത്. സ്നാപ് ചാറ്റിലൂടെ 16 കാരിയായ പെണ്‍കുട്ടിയോട് ചാറ്റിങ് തുടങ്ങി. 19 വയസ്സുള്ള ആളായി അഭിനയിച്ചാണ് ചാറ്റിയത്. പെണ്‍കുട്ടിയുടെ സ്‌കൂളിന് അടുത്തുള്ള തെരുവില്‍ കാര്‍ പാര്‍ക്ക് ചെയ്തു കാത്തിരുന്ന ശേഷം ഒഴിഞ്ഞ മാളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡിനം പെണ്‍കുട്ടി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടുത്ത ദിവസം 2023 നവംബര്‍ 27ന് പ്രതി അറസ്റ്റിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുന്‍ പീഡനവും പുറത്തുവന്നത്. 2019 ല്‍ 18 കാരിയായ തന്റെ ആദ്യ ഇരയുമായി സ്നാപ്പ് ചാറ്റ് അക്കൗണ്ട് വഴിയാണ് പ്രതി ആശയ വിനിമയം നടത്തിയത്. ഓണ്‍ലൈന്‍ ചാറ്റിങ്ങിന് ശേഷം നേരില്‍ കാണാന്‍ ആവശ്യപ്പെടുകയും ഒഴിഞ്ഞ ഓഫീസ് ബ്ലോക്കില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.

 
Other News in this category

 
 




 
Close Window