Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
കാനഡയെ നയിക്കുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്‍ ഗവര്‍ണര്‍
reporter

ലണ്ടന്‍: ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി കാനഡയെയും ലിബറല്‍ പാര്‍ട്ടിയെയും നയിക്കാനെത്തുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്‍ ഗവര്‍ണര്‍ മാര്‍ക് കാര്‍ണി. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ബാങ്ക് ഓഫ് കാനഡയെ നയിച്ച അനുഭവ സമ്പത്തുമായാണ് മാര്‍ക് കാര്‍ണി 2013ല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ നയിക്കാനെത്തിയത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞിരുന്ന രാജ്യത്തെ ശരിയായ വികസന പാതയിലെത്തിക്കാന്‍ മാര്‍ക് കാണിയുടെ ഏഴുവര്‍ഷത്തെ നേതൃത്വകാലത്തായി. 300 വര്‍ഷത്തെ ചരിത്രത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണറായി പ്രവര്‍ത്തിച്ച ബ്രിട്ടിഷുകാരനല്ലാത്ത ആദ്യത്തെയാളുമാണ് മാര്‍ക് കാര്‍ണി. ന്യൂയോര്‍ക്ക്, ലണ്ടന്‍, ടോക്കിയോ എന്നിവിടങ്ങളില്‍ ഗോള്‍ഡ്മാന്‍ സാക്കിന്റെ ഉന്നതസ്ഥാനങ്ങളില്‍ ജോലിചെയ്ത ശേഷമാണ് മാര്‍ക് കാര്‍ണി ബാങ്ക് ഓഫ് കാനഡയെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെയും നയിച്ചത്. ഓക്‌സ്‌ഫെഡിലായിരുന്നു സാമ്പത്തിക ശാസ്ത്രത്തില്‍ അദ്ദേഹത്തിന്റെ പിഎച്ച്ഡി പഠനം.

എല്ലാ മാസവും കൂടിക്കൊണ്ടിരുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി വര്‍ഷത്തില്‍ എട്ടുതവണ മാത്രം എന്നു ചുരുക്കിയത് മാര്‍ക് കാര്‍ണിയാണ്. കമ്മിറ്റിയുടെ മിനിറ്റ്‌സിനൊപ്പം പലിശ നിരക്കില്‍ വരുത്തുന്ന മാറ്റങ്ങള്‍ അപ്പോള്‍ തന്നെ പുറത്തുവിടാനുള്ള തീരുമാനം കൈക്കൊണ്ടതും അദ്ദേഹമാണ്. രാജ്യത്തിന്റെ അടിസ്ഥാന പലിശ നിരക്ക് എക്കാലത്തെയും കുറഞ്ഞ നിരക്കില്‍ എത്തിയത് മാര്‍ക് കാര്‍ണി ഗവര്‍ണറായിരുന്ന കാലയളവിലാണ്. ഏറെക്കാലം 0.50 ശതമാനം മാത്രമായി നിലനിന്ന പലിശ നിരക്ക് കോവിഡ് കാലത്ത് 0.25 ശതമാനത്തിലെത്തിച്ചാണ് അദ്ദേഹം ആ വലിയ പ്രതിസന്ധിയെ നേരിട്ടത്. സാമ്പത്തിക ശാസ്ത്രം നന്നായി അറിയാവുന്ന മാര്‍ക് കാര്‍ണിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളെ സമര്‍ഥമായി നേരിടാനാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയിലും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യുഎന്‍ പ്രതിനിധി എന്നി നിലയിലും ആഗോള നേതാക്കളുമായുള്ള മാര്‍ക് കാര്‍ണിയുടെ ബന്ധവും പുതിയ ദൗത്യത്തില്‍ അദ്ദേഹത്തിന് തുണയാകും.

 
Other News in this category

 
 




 
Close Window