Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
അറബ് രാജ്യങ്ങള്‍ മുന്നോട്ട് വച്ച ഗസ പുനര്‍ നിര്‍മാണ പദ്ധതിയെ പിന്തുണച്ച് യുകെ
reporter

ഗസ്സ: അറബ് രാജ്യങ്ങള്‍ മുന്നോട്ടുവെച്ച ഗസ്സ പുനര്‍നിര്‍മാണ പദ്ധതിയെ പിന്തുണക്കുമെന്ന് പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങള്‍. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യുകെ വിദേശകാര്യ മന്ത്രിമാരാണ് 53 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയത്. ഗസ്സ മുമ്പില്‍ നിന്ന് ഫലസ്തീനികളെ പുറത്താക്കുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി. ഗസ്സയുടെ പുനര്‍നിര്‍മാണത്തിലേക്ക് യാഥാര്‍ഥ്യബോധമുള്ള ഒരു പാത ഈ പദ്ധതി കാണിക്കുന്നു. ഇത് നടപ്പാക്കിയാല്‍ ഗസ്സയില്‍ താമസിക്കുന്ന ഫലസ്തീനികളുടെ വിനാശകരമായ ജീവിത സാഹചര്യങ്ങള്‍ വേഗത്തിലും സുസ്ഥിരമായും മെച്ചപ്പെടുത്താനാവും. ഹമാസ് ഗസ്സ ഭരിക്കുകയോ ഇസ്രായേലിന് ഇനി ഒരു ഭീഷണിയാവുകയോ ചെയ്യരുതെന്നും വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈജിപ്ത് തയ്യാറാക്കിയ പദ്ധതി ഈ മാസം ആദ്യത്തില്‍ അറബ് നേതാക്കള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇസ്രായേലും യുഎസും ഇത് തള്ളിക്കളഞ്ഞിരുന്നു. ഫലസ്തീനികളെ ജോര്‍ദാനിലേക്കും ഈജിപ്തിലേക്കും മാറ്റി ഗസ്സയുടെ നിയന്ത്രണം പൂര്‍ണമായും യുഎസ് ഏറ്റെടുക്കുക എന്ന നിര്‍ദേശമാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ചത്. ഗസ്സയുടെ ഭരണത്തില്‍ നിന്ന് ഹമാസിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള പദ്ധതിയാണ് ഈജിപ്ത് അവതരിപ്പിച്ചത്. സ്വതന്ത്രരായ ഫലസ്തീന്‍ ടെക്നോക്രാറ്റുകള്‍ നേതൃത്വം നല്‍കുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ഗസ്സയുടെ ഭരണം ഏല്‍പ്പിക്കണമെന്നാണ് ഈജിപ്ത് നിലപാട്. ഗസ്സയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനും ഗസ്സ പുനര്‍നിര്‍മാണത്തിനും ഫലസ്തീന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഈ കമ്മിറ്റി നേതൃത്വം നല്‍കണമെന്നാണ് പദ്ധതിയില്‍ പറയുന്നത്.

 
Other News in this category

 
 




 
Close Window