ലണ്ടന്‍: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെയുണ്ടായ ഖാലിസ്ഥാന്‍ ഭീകരരുടെ അതിക്രമം യുകെ പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം. വിദേശകാര്യ മന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് പ്രതിപക്ഷ എം പി ബോബ് ബ്ലാക്മാന്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ തടയുന്നതിന് കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്നും വിദേശ നയതന്ത്ര സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും അദേഹം ആവശ്യപ്പെട്ടു.
'ഖാലിസ്ഥാനി ?ഗുണ്ടകളുടെ ആക്രമണം' എന്നാണ് ബോബ് ബ്ലാക്മാന്‍ വിഷയത്തെ പരാമര്‍ശിച്ചത്. 'ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് സുരക്ഷ ഒരുക്കുന്നതില്‍ പൊലീസും സുരക്ഷാ സേനയും പരാജയപ്പെട്ടു. ഇത് ജനാധിപത്യത്തിന് അപമാനകരമാണ്. ഈ സംഭവം ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധത്തെ മോശമായി ബാധിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്നും' അദേഹം പറഞ്ഞു. ലേബര്‍ പാര്‍ട്ടിയുടെ ഹൗസ് ഓഫ് കോമണ്‍സ് നേതാവായ ലൂസി പവലും വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ഒരിക്കലും അം?ഗീകരിക്കാനാകാത്ത സംഭവമാണ് നടന്നതെന്നും വിദേശത്തുള്ള നേതാക്കള്‍ നമ്മുടെ രാജ്യത്തിലേക്ക് വരുമ്പോള്‍ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അവര്‍ പറഞ്ഞു.