|
24 ആഴ്ചയ്ക്ക് മുമ്പ് ഗര്‍ഭം അലസുന്ന സന്ദര്‍ഭങ്ങളില്‍ ലീവ് വേണമെന്ന് യുകെ വനിതാ സമത്വ സമിതി അധ്യക്ഷ. ബീവിമെന്റ് അവധി നല്‍കണമെന്നാണ് ആവശ്യം. ലേബര്‍ എംപി സാറാ ഓവനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഗര്‍ഭം അലസുന്ന സ്ത്രീകള്‍ക്ക് രക്തസ്രാവം, അണുബാധ, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ എന്നിങ്ങനെ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകും. വിഷാദം, ഉത്കണ്ഠ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ തുടങ്ങിയ മാനസിക പ്രശ്നങ്ങളും വ്യപകമായി ഉണ്ടാകാറുണ്ട്. ഈ സാഹചര്യം നേരിടാന്‍ കൗണ്‍സിലിങും ഡോക്ടറെ കാണുകയും മറ്റും ആവശ്യമായി വരും. ഈ സാഹചര്യത്തിലാണ് ഗര്‍ഭം അലസുന്നവര്‍ക്ക് അവധി നിര്‍ദ്ദേശങ്ങളുമായി വുമണ്‍ ആന്‍ഡ് ഇക്വാലിറ്റി രംഗത്തു വന്നത്. അതേസമയം, ബീവിമെന്റ് അവധി എന്ന തത്വത്തെ പൂര്‍ണമായി അംഗീകരിക്കുന്നതായി മന്ത്രി ജസ്റ്റിന്‍ മാഡേഴ്സ് വ്യക്തമാക്കി. എംപ്ലോയി റൈറ്റ് ബില്ലില്‍ ബീവിമെന്റ് അവധി കൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. |