Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
വാര്‍വിക് ഷറിലെ റസ്റ്ററന്റില്‍ റെയ്ഡ്: മൂന്നു ഇന്ത്യക്കാര്‍ അറസ്റ്റില്‍
reporter

വാര്‍വിക്?ഷര്‍: വാര്‍വിക്?ഷറിലെ സ്റ്റാര്‍ ഗ്രില്‍ റസ്റ്ററന്റില്‍ ഹോം ഓഫിസ് നടത്തിയ റെയ്ഡില്‍ ഇന്ത്യക്കാരായ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഗ്രീന്‍ഹില്‍ സ്ട്രീറ്റിലെ സ്റ്റാര്‍ ഗ്രില്ലിലാണ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് ഇമിഗ്രേഷന്‍, കംപ്ലയന്‍സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) സംഘമാണ് റെയ്ഡ് നടത്തിയത്. നിയമവിരുദ്ധമായി ആളുകള്‍ ജോലി ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു നടപടി. ഫെബ്രുവരി 28ന് നടന്ന റെയ്ഡില്‍ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് അറസ്റ്റിലായത്. ഇതില്‍ രണ്ടുപേര്‍ നിയമവിരുദ്ധമായി ജോലി ചെയ്യുകയായിരുന്നുവെന്ന് ഹോം ഓഫിസ് അറിയിച്ചു. സ്റ്റാര്‍ ഗ്രില്ലിന് സിവില്‍ പെനാല്‍റ്റി റെഫറല്‍ നോട്ടിസ് നല്‍കി. ഇത് പ്രകാരം 60,000 പൗണ്ട് വരെ പിഴ ഈടാക്കാം. കൂടാതെ, അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച വിവരം രാജ്യാന്തര മാധ്യമങ്ങളില്‍ വാര്‍ത്തയായത്.

വെസ്റ്റ് മിഡ്ലാന്‍ഡ്സില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായിയെന്ന് അധികൃതര്‍ അറിയിച്ചു. ജനുവരിയില്‍ മാത്രം 106 പേരെ അറസ്റ്റ് ചെയ്യുകയും 131 സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തു. ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ നിയമവിരുദ്ധമായ തൊഴില്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഹോം ഓഫിസ് അറിയിച്ചു. 2024 ജൂലൈ മുതല്‍ 2025 ജനുവരി വരെ നിയമവിരുദ്ധ തൊഴില്‍ പരിശോധനകളുടെ എണ്ണവും അറസ്റ്റുകളും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 38 ശതമാനം വര്‍ധിപ്പിച്ചു. അനധികൃത കുടിയേറ്റം തടയുന്നതിനാണ് അധികൃതര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കുന്നതെന്നാണ് വിവരം.

 
Other News in this category

 
 




 
Close Window