ലണ്ടന്‍: അന്താരാഷ്ട്ര നിലവാരത്തില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം എന്ന സ്വപനമാണ് പല വിദ്യാര്‍ഥികളെയും വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നത്. 2024 ലെ കണക്കുകള്‍ പ്രകാരം വിദ്യാര്‍ഥികളുടെ ഇഷ്ട്ട സ്ഥലമായി മാറിയിരിക്കുകയാണ് ജര്‍മനിയും റഷ്യയും. കഴിഞ്ഞ വര്‍ഷത്തില്‍ ജര്‍മ്മനിയിലേക്ക് 34,702 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് പഠനത്തിനായി എത്തിയത്. കൂടാതെ റഷ്യയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 34% വര്‍ധനവ് രേഖപ്പെടുത്തി. കാനഡക്കും യുകെക്കും പുറമെ സ്റ്റുഡന്‍സ് വിസ ഈ രാജ്യങ്ങളില്‍ കോംപ്ലിക്കേറ്റഡ് അല്ലാത്തതും കുറഞ്ഞ ചിലവില്‍ ഇവിടങ്ങളിലേക്ക് പഠത്തിനായി എത്താന്‍ സാധിക്കുന്നതുമാണ് വിദ്യാര്‍ഥികളെ കൂടുതല്‍ അടുപ്പിക്കുന്നത്. ജര്‍മ്മനിയിലെ വിദ്യാഭ്യാസ സമ്പ്രദായവും പ്രത്യേകിച്ച് STEM മേഖലകളില്‍ അഥവാ സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്, മേഖലകളിലെ മികച്ച സേവനവും ഗുണ നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നതും ഇക്കാര്യങ്ങളില്‍ പ്രധാനമാണ്. ജര്‍മനിയില്‍ പൊതുവെ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ഥികളില്‍ നിന്നും വാങ്ങുന്ന ഫീസുകളും മറ്റും കുറവാണ്. ചില സ്ഥലങ്ങളില്‍ സെമസ്റ്റര്‍ ഫീസ് ഒഴികെ മറ്റ് ഫീസുകളൊന്നും വാങ്ങുന്നില്ല.
അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം കുറഞ്ഞ ചെലവില്‍ നല്‍കുന്ന മികച്ച ഒരു രാജ്യമാണ് ജര്‍മനി. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ഫലപ്രതമായ രീതിയില്‍ വിദേശ വിദ്യാര്‍ഥികളെ ഇവര്‍ സ്വാഗതം ചെയ്യുന്നുണ്ട്. German Academic Exchange Service നല്‍കിവരുന്ന DAAD Scholarship അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് പഠന ചിലവിനായി നിരവധി ഫിനാഷ്യല്‍ സപ്പോര്‍ട്ടുകള്‍ നല്‍കിവരുന്നത് രാജ്യത്ത് പഠനം എളുപ്പമാകുന്ന ഒന്നാക്കിമാറ്റി. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇക്കാലയളവില്‍ രാജ്യത്ത് നിന്ന് പഠനത്തിനൊപ്പം പാര്‍ട് ടൈമായി ജോലി ചെയ്യാന്‍ സാധിക്കുന്നുണ്ട്. ജര്‍മ്മനിയില്‍ പഠിക്കുമ്പോള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 120 മുഴുവന്‍ ദിവസങ്ങളോ 240 അര്‍ദ്ധ ദിവസമോ ജോലി ചെയ്യാന്‍ കഴിയും. ഇത് അധിക വരുമാനം നേടുന്നതിന് പുറമെ തൊഴില്‍ പരിചയം നേടാനും സഹായിക്കുന്ന ഒന്നാണ്. പഠനം പൂര്‍ത്തിയാക്കിയ ശേഷം വിദ്യാര്‍ത്ഥികളെ 18 മാസം വരെ ജര്‍മ്മനിയില്‍ താമസിക്കാന്‍ അനുവദിക്കുന്നുണ്ട്. ഇതോടെ Post-Graduation Work വിസയ്ക്ക് അപേക്ഷിക്കന്‍ കഴിയുന്നു. പഠനം കഴിഞ്ഞ് ഈ വിസയുടെ ഇളവില്‍ അവിടെ തന്നെ താമസിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും. റഷ്യയിലേക്കും ഇന്ത്യ.ന്‍ വിദ്യാര്‍ഥികള കൂടുതലായി എത്തുന്നുണ്ടെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.
റഷ്യന്‍ സര്‍വകലാശാലകള്‍ സാധാരണയായി വളരെ കുറഞ്ഞ ട്യൂഷന്‍ ഫീസാണ് വാങ്ങുന്നത്. ജര്‍മനി പോലെ തന്നെ റഷ്യയിലും വിദ്യാര്‍ഥികള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുമെന്നതാണ് മറ്റൊരു പ്രത്യേകത. മറ്റ് രാജ്യങ്ങള്‍ അപേക്ഷിച്ച് റഷ്യയിലെ ജീവിതച്ചെലവ് പൊതുവെ പല പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളേക്കാളും വളരെ കുറവാണ്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശ വിദ്യാഭ്യാസത്തിനായി പ്രധാനമായും തെരഞ്ഞെടുക്കുന്നത് യുഎസ്, കാനഡ ഓസ്ട്രേലിയ യുകെ പോലുള്ള രാജ്യങ്ങളാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഈ രാജ്യങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് വരുന്നു എന്നാണ് വ്യക്തമാകുന്നത്. വിസാനിയമത്തില്‍ കടുത്ത നിലപാടുകള്‍ എടുക്കുന്നതാണ് പ്രധാനമായും വിദ്യാര്‍ഥികള്‍ പിന്‍വലിയാന്‍ കാരണങ്ങളില്‍ ഒന്ന്. കാനഡയിലെ കാലിസ്ഥാന്‍ വാദിയായ Hardeep Singh Nijjar ന്റെ മരണത്തില്‍ ഇന്ത്യയുമായുള്ള സ്വരച്ചേര്‍ച്ചയുള്‍പ്പെടെ കാരണങ്ങളായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ ജനുവരിയില്‍ പ്രാബല്യത്തിലുള്ള വിസാ നിയമങ്ങളും വെല്ലുവിളിയായിരുന്നു. ബ്യൂറോ ഓഫ് ഇമിഗ്രേഷനില്‍ നിന്നുള്ള ഡാറ്റകള്‍ പ്രകാരം യുഎസ്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ 27% കുറവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ വിലക്കിയ യുകെയുടെ നടപടിയാണ് ഇത്തരം വിദ്യാര്‍ഥികളെ സൗഹൃദാന്തരീക്ഷത്തില്‍ നില്‍ക്കുന്ന ജര്‍മനിയിലേക്കും റഷ്യയിലേക്കും കടക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈ രാജ്യങ്ങള്‍ കൂടാതെ Uzbekistanലേക്കും ബംഗ്ലാദേശിലേക്കും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കടക്കുന്നുണ്ടെന്നാണ് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.