Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടിഷ് യുവതി ഡല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി: 2 പേര്‍ ചേര്‍ന്നു പീഡിപ്പിച്ചെന്ന് പരാതി: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണു പ്രതി
Text By: UK Malayalam Pathram
ഡല്‍ഹിയില്‍ എത്തിയ ബ്രിട്ടീഷ് യുവതി ബലാത്സംഗത്തിന് ഇരയായി. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണു പ്രതിയെന്നു പോലീസ്. വസന്ത്കുഞ്ച് പൊലീസ് സ്റ്റേഷനില്‍ എത്തി യുവതി പരാതി നല്‍കുകയായിരുന്നു. ബ്രിട്ടീഷ് വനിത ബലാത്സംഗത്തിനിരയായ വിവരം ബ്രിട്ടീഷ് ഹൈക്കമ്മീഷന് കൈമാറിയിട്ടുണ്ട്.
ഡല്‍ഹി മഹിപാല്‍പുരിയിലെ ഹോട്ടലിലാണ് സംഭവം. വിദേശ വനിതയുടെ പരാതിയില്‍ രണ്ടുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര, ഗോവ അടക്കമുള്ള സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാണാനായി തയാറെടുത്ത ബ്രിട്ടീഷ് വനിത ഇന്‍സ്റ്റഗ്രാം വഴിയാണ് റീല്‍ ചെയ്യുന്ന കൈലാഷിനെ പരിചയപ്പെട്ടു.
യു കെയില്‍ നിന്ന് ഗോവയിലെത്തിയ യുവതിയെ കാണാന്‍ കൈലാഷ് ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍, ഗോവയിലെത്താന്‍ പ്രയാസമുണ്ടെന്ന് വ്യക്തമാക്കിയ കൈലാഷ്, യുവതിയോട് ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡല്‍ഹിയിലെത്തിയ യുവതി യുവാവിനെ കാണാനായി മഹിപാല്‍പുരിയിലെ ഹോട്ടലില്‍ മുറിയെടുത്തു. മുറിയിലെത്തിയ കൈലാഷ് ബലാത്സംഗത്തിന് ശ്രമിച്ചപ്പോള്‍ യുവതി പ്രതിരോധിച്ചു. ഈ സമയം ഹോട്ടലിലുണ്ടായിരുന്ന സുഹൃത്ത് ഫസലിനെ കൂടി വിളിച്ചുവരുത്തി കൈലാഷ് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണു കേസ്.
 
Other News in this category

 
 




 
Close Window