Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
ജ്യോതിഷം
  Add your Comment comment
ഒക്ടോബര്‍ 8 മുതല്‍ 14 വരെ നിങ്ങള്‍ക്കെങ്ങനെ?
reporter
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും .വിശേഷ വസ്ത്രാ ഭരണാദികള്‍ ലഭിക്കും .കാര്‍ഷികമേഖലയിലുള്ളവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത പുതിയ ബിസിനസ്സ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസങ്ങള്‍ നേരിടും അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം ഉണ്ടാകും . സംസാരത്തില്‍ നിയന്ത്രണം പാലിക്കാന്‍ ശ്രദ്ധിക്കണം . അധിക വ്യയം വര്‍ദ്ധിക്കും . വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ധാരാളം പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും . ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും . പിത്യസ്വത്ത് ലഭിക്കാന്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും .

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

ഗൃഹ നിര്‍മ്മാണത്തിന് അനുകൂല സമയം . ഉദ്ദ്യോഗസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായിവരും . പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും . വിദ്യാര്‍ത്ഥികള്‍ക്ക് സംഗീതാദികലകളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും . ആത്മാര്‍ത്ഥമായ സേവനത്തിന് അംഗീകാരം ലഭിക്കും . അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടും . ആരോഗ്യപരമായി വളരെ അധികം ശ്രദ്ധിക്കുക . സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ അവസരങ്ങള്‍ ലഭിക്കും . ബിസിനസ്സില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടവും അനുഭവപ്പെടും . രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും .

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടവും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്‌സരങ്ങള്‍ നേരിടേണ്ടി വരും . വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും . സാമ്പത്തിക രംഗത്ത് കര്‍ശന നിലപാടുകള്‍ എടുക്കും. പിതാവിനോ പിതൃ സ്ഥാനീയര്‍ക്കോ അരിഷ്ടതകള്‍ അനുഭവപ്പെടും . വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കാന്‍ തടസം നേരിടും . സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കും യാത്രകള്‍ മുഖേന പ്രതീക്ഷിച്ചത്ര ഗുണം ലഭിക്കില്ല . മാതാവിന് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും . ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് തടസം നേരിടും .

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

ദാമ്പത്യജീവിതം സന്തോഷപ്രമായിരിക്കും . കര്‍മ്മരംഗത്ത് ഉന്നത വ്യക്തികളുടെ സേവനം ലഭിക്കും . പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . വിദ്യാര്‍ത്ഥികള്‍ ഉത്സാഹിച്ച് പഠിക്കാന്‍ ശ്രമിക്കേണ്ടതാണ് . സഹോദര സ്ഥാനീയരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും . കര്‍മ്മ സംബന്ധമായി ദൂരെ യാത്രകള്‍ ആവശ്യമായി വരും. പുതിയ തൊഴില്‍ അവസരങ്ങള്‍ വന്നു ചേരും . മുന്‍കോപം നിയന്ത്രിക്കും . വിവാദ വിഷയങ്ങളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ ശ്രമിക്കുക. അനാവശ്യ കാര്യങ്ങളെ കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക . സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കേണ്ട താണ് . ബിസിനസ്സില്‍ പുരോഗതി കണ്ടു തുടങ്ങും . തൊഴില്‍പരമായി സൂക്ഷിക്കണം

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

ദാമ്പത്യ സുഖവും മനസന്തോഷവും അനുഭവപ്പെടും ബിസിനസ്സ് രംഗത്ത് നഷ്ടം വരാതെ സൂക്ഷിക്കണം . വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം . കുടുംബത്തില്‍ മനസമാധാനം നഷ്ടപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടാകാം . വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും . ബന്ധുഗുണം പ്രതീക്ഷിക്കാം . രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും . ഏഴരശനി കാലമായതിനാല്‍ എല്ലാ കാര്യങ്ങള്‍ക്കും തടസങ്ങള്‍ നേരിടും . അവിവാഹി തരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം ഉണ്ടാകും . ശത്രുക്കളില്‍ നിന്നും പല വിധ വിഷമതകള്‍ അനുഭവപ്പെടും . കൂടുതല്‍ ജോലി ഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും . ആരോഗ്യപരമായി ദോഷകാലമാകുന്നു . സന്താനങ്ങളാല്‍ മനസമാധാനക്കുറവ് അനുഭവപ്പെടും .

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും . നിലവിലുണ്ടാ യിരുന്ന വിവാഹാലോചന തീരുമാനമാകും . ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യത യുള്ളതിനാല്‍ ശ്രദ്ധിക്കുക . സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. പലവിധ വിഷമതകള്‍ കാരണം നിദ്രാഭംഗം അനുഭവപ്പെടും . പുതിയ വാഹനം വാങ്ങാനും ഗൃഹ നിര്‍മ്മാണത്തിനും അനുകൂല സമയമാകുന്നു . സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം . സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും . ഏര്‍പ്പെടുന്ന കാര്യ ങ്ങളില്‍ പ്രതീക്ഷി ക്കുന്നതിലും അധികം ചിലവ് അനുഭവപ്പെടും . ദൃശ്യമാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് അപകടസാദ്ധ്യത കാണുന്നുണ്ട് . വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ താല്‍പര്യം ഉണ്ടാകും . ഏഴരശനി കാല മായിതിനാല്‍ എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുക .


തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

കര്‍മ്മരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശത്രുക്കള്‍ വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷ പ്രദമായിരിക്കും . വിദേശത്തു നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . നൂതന ഗൃഹോപകരണങ്ങള്‍ക്കായി പണം ചിലവഴിക്കും . നറുക്കെടുപ്പു മത്സരങ്ങളില്‍ വിജയിക്കും . ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മുഖേന മനസമാധാനം കുറയും . ഉദ്ദേശിക്കുന്ന പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കാലതാമസം നേരിടും . സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ അനുഭവപ്പെടും . പ്രമോഷന് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും . സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നഷ്ടം വരാതെ സൂക്ഷിക്കണം . ശത്രുക്കള്‍ വര്‍ദ്ധിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടും . കര്‍മ്മരംഗത്ത് പല വിധ വിഷമതകളും അനുഭവപ്പെടും . സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും

വൃശ്ചികരാശി (വിശാഖം 1/4അനിഴം, കേട്ട)

പ്രമോഷന് ശ്രമിക്കുന്നവര്‍ക്ക് മേലുദ്ദ്യോഗസ്ഥരില്‍ നിന്നും അനുകൂല ഉത്തരവ് ലഭിക്കും . പല വിഷമഘട്ടങ്ങളില്‍ നിന്നും മോചനം ലഭിക്കും. ഗൃഹ നിര്‍മ്മാണത്തിന് അനുകൂല സമയം . രാഷ്ട്രീയ പ്രവര്‍ത്തകര്‍ പൊതുവേദികളില്‍ പ്രസംഗിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും . മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും . ശത്രുക്കളുടെ തന്ത്രങ്ങള്‍ പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും . വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഉള്ള ശ്രമം വിജയിക്കും . പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും . സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും . പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും . കര്‍മ്മരംഗത്ത് പല വിധ തടസവും അനുഭവപ്പെടും . ആരോഗ്യപരമായി ദോഷ കാലമാകുന്നു . സന്താനങ്ങള്‍ക്ക് കര്‍മ്മരംഗത്ത് ഉയര്‍ച്ച അനുഭവപ്പെടും

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും . തൊഴില്‍ സ്ഥാപനങ്ങളില്‍ മോഷണശ്രമത്തിന് സാദ്ധ്യതയുണ്ട് . രാഷ്ട്രീയ പ്രവര്‍ത്തകര്‍ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരാകും . നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. മറ്റുള്ളവരാല്‍ ആദരിക്കപ്പെടും. ഭൂമിസംബന്ധമായ ബിസിനസ്സില്‍ ധനലാഭം ഉണ്ടാകും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം യാത്രകള്‍ ആവശ്യമായി വരും. വിദേശയാത്രയ്ക്കുള്ള തടസ്സങ്ങള്‍ മാറികിട്ടും. മാതാവിനോ മാതൃബന്ധുക്ക ള്‍ക്കോ അസുഖങ്ങളുണ്ടാകും. സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കഠിന പരിശ്രമം ചെയ്യും . ഗൃഹ നിര്‍മ്മാണത്തിനായി പണം ചിലവഴിക്കും. ദാമ്പത്യ ജീപിതം സന്തോഷ പ്രദമായിരിക്കും അധിക ചിലവുകള്‍ ഉണ്ടാകും . തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ ശേഷം അനുകൂല സമയം . കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം . . മുന്‍കോപം നിയന്ത്രിക്കാന്‍ ശ്രമിക്കണം . ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും .

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മനസിന് സന്തേഷവും സമാധാനവും ലഭിക്കും . ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം സഹോദര സ്ഥാനീയരുമായി അഭിപ്രായവ്യത്യസത്തിന് സാദ്ധ്യതയുണ്ട് . വിവാഹ സംബന്ധമായി നിര്‍ണ്ണായക തീരുമാനം എടുക്കും . സന്താനങ്ങളുടെ പഠനത്തെക്കുറിച്ച് അനാവശ്യമായി ചിന്തിച്ചുകൊണ്ടിരിക്കും . ഡെപ്യൂട്ടേഷന്‍ മുഖേന ഉന്നത സ്ഥാനം കരസ്ഥമാക്കും കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടത്തിന് സാദ്ധ്യത. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസ് ഇന്റര്‍വ്യു വഴി ഉന്നത ജോലി ലഭിക്കും . മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. ജീവിതപങ്കാളിക്ക് ഔദ്യോഗിക മേഖലയില്‍ സ്ഥാന ലബ്ധി അനുഭവപ്പെടും . തൊഴില്‍പരമായി ദോഷകാലമാകുന്നു . സാമ്പത്തിക ഇടപാടുകലില്‍ സൂക്ഷിക്കുക .

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ദാമ്പത്യ ജീവിതം സന്തോഷപ്രമായിരിക്കും . തൊഴിലില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. ബിസിനസ്സില്‍ പുതിയ ആശയങ്ങള്‍ മനസ്സിലുദിക്കുമെങ്കിലും അവ പ്രാവര്‍ത്തികമാക്കാന്‍ തടസ്സങ്ങള്‍ നേരിടും .. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും . പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും . സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. സര്‍ക്കാര്‍ നിയമന ഉത്തരവിനായി കാത്തിരിക്കുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് ലഭിക്കും. ആരോഗ്യപരമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മൂലം മനസ്സ്് അസ്വസ്ഥപ്പെടും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും . വിദേശത്ത് നിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീ കരിക്കും . ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണമായ തൃപ്തി ലഭിക്കുകയില്ല . വിദ്യാര്‍ത്ഥി കള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും പുതിയ ഗൃഹത്തിലേക്ക് മാറിത്താമ സിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

സര്‍ക്കാര്‍ സംബന്ധമായി പലവിധ വിഷമതകള്‍ അനുഭവപ്പെടും . കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം ഉണ്ടാകും ദാമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത . . 2011 മെയ് 8 ന് ശേഷം ഉദ്യോഗസ്ഥന്‍മാര്‍ക്ക് പ്രമോഷനും സാമ്പത്തിക നേട്ടവും ഉണ്ടാകും ഗൃഹത്തില്‍ നിന്നും മാറി താമസിക്കേണ്ട അവസ്ഥ ഉണ്ടാകും . കണ്ടകശനി കാലമായതിനാല്‍ മാനഹാനി വരാതിരിക്കാന്‍ ശ്രദ്ധിക്കണം . വിദ്യാര്‍ത്ഥികള്‍ പഠന കാര്യത്തില്‍ അലസത പ്രകടമാക്കും . ഭൂമിസംബന്ധമായ ക്രയവിക്രയ ങ്ങള്‍ക്ക് അനുകൂല സമയം. ഓഹരി വിപണിയിലും ഊഹകച്ചവടത്തിലും ഏര്‍പ്പെടുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യതയുണ്ട് . കര്‍ഷകര്‍ക്ക്് സാമ്പത്തിക നേട്ടം ഉണ്ടാകും . ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട് . സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും . ഗൃഹ നിര്‍മ്മാണപ്രവര്‍ത്തന് പല വിധ തടസ്സങ്ങള്‍ അനുഭവപ്പെടും .
 
Other News in this category

 
 




 
Close Window