Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഒരേ ദിവസം രണ്ടു യുവതികള്‍ അന്തരിച്ചു: നോര്‍താംപ്റ്റണില്‍ താമസിക്കുന്ന അഞ്ജു, ഈസ്റ്റ് സസക്‌സിലെ സുരഭി
Text By: UK Malayalam Pathram
യുകെയിലെ മലയാളികളെ ഞെട്ടിച്ചുകൊണ്ട് ഇന്നു രണ്ടു മരണം. യുകെയിലെ നോര്‍ത്താംപ്ടണില്‍ താമസിക്കുന്ന 29 വയസ്സുകാരി അഞ്ജു അമല്‍, ലണ്ടന്‍ ഗയ്‌സ് ആന്‍ഡ് സെന്റ് തോമസ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റ് സുരഭി പി. ജോണ്‍ എന്നിവരാണു മരിച്ചത്. അഞ്ജു പനി ബാധിച്ചാണു മരിച്ചത്. കാന്‍സര്‍ ബാധിതയാണു സുരഭിയുടെ വേര്‍പാട്.

അഞ്ജു അമല്‍:
വയനാട് സ്വദേശിയാണു അഞ്ജു അമല്‍. വയനാട് പുല്‍പ്പള്ളി മാരപ്പന്‍മൂല ആനിത്തോട്ടത്തില്‍ ജോര്‍ജ് - സെലിന്‍ ദമ്പതികളുടെ മകളാണ്. കണ്ണൂര്‍ സ്വദേശിയായ അമല്‍ അഗസ്റ്റിനാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. പനിയാണു മരണ കാരണം. അഞ്ച് വര്‍ഷമായി നോര്‍ത്താംപ്ടനിലെ താമസക്കാരിയായാണ് അഞ്ജു. അഞ്ജുവിന്റെ സഹോദരി ആശ.

സുരഭി പി ജോണ്‍:
ലണ്ടന്‍ ഗയ്‌സ് ആന്‍ഡ് സെന്റ് തോമസ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റ് ആയിരുന്ന സുരഭി പി ജോണ്‍ (44) ആണ് തിങ്കളാഴ്ച രാവിലെ 6.30 ന് അങ്കമാലി കറുകുറ്റിയിലെ വസതിയില്‍ വച്ച് അന്തരിച്ചത്. ഒരു വര്‍ഷമായി കാന്‍സര്‍ രോഗത്തെ തുടര്‍ന്നുള്ള ചികിത്സയില്‍ കഴിയുകയായിരുന്ന സുരഭി ഒരു മാസം മുന്‍പാണ് യുകെയില്‍ നിന്നും നാട്ടില്‍ എത്തിയത്. തൃശൂര്‍ പഴുവില്‍ ആലപ്പാട്ട് പള്ളിപ്പുറത്തുകാരന്‍ ബിജോയ് വര്‍ഗീസ് ആണ് ഭര്‍ത്താവ്. ബെന്‍, റിച്ചാര്‍ഡ്, വിക്ടോറിയ എന്നിവരാണ് മക്കള്‍.

ഇരുപത് വര്‍ഷം മുന്‍പാണ് സുരഭിയും കുടുംബവും യുകെയില്‍ എത്തുന്നത്. ഈസ്റ്റ് സസക്‌സ് ടണ്‍ബ്രിഡ്ജ് വെല്‍സില്‍ താമസിച്ചു വരികയായിരുന്നു. എറണാകുളം ജില്ലയിലെ അങ്കമാലി കറുകുറ്റി പൈനാടത്ത് പരേതരായ പി. ജെ. ജോണ്‍, ഏലിക്കുട്ടി എന്നിവരാണ് മാതാപിതാക്കള്‍. ഷാജു പി. ജോണ്‍, ജോഷി പി. ജോണ്‍, ഷിബു പി. ജോണ്‍, ബിജു പി. ജോണ്‍ (ഇരുവരും സ്റ്റോക്ക് ഓണ്‍ ട്രെന്റ്, യുകെ) എന്നിവരാണ് സഹോദരങ്ങള്‍. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 ന് കറുകുറ്റി ക്രിസ്തുരാജാശ്രമ പള്ളിയിലെ കുടുംബക്കല്ലറയില്‍ വച്ച് നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

ഈസ്റ്റ് സസക്‌സ് ടണ്‍ബ്രിഡ്ജ് വെല്‍സിലെ മലയാളികളുടെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന വ്യക്തിയായിരുന്നു സുരഭി . അതുകൊണ്ടുതന്നെ സുരഭിയുടെ അകാലത്തില്‍ ഉള്ള വിയോഗം കടുത്ത വേദനയാണ് ബന്ധുക്കളിലും സുഹൃത്തുക്കളിലും സൃഷ്ടിച്ചത്.
 
Other News in this category

 
 




 
Close Window