Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
ടെലിഫോണ്‍ മോഷണത്തില്‍ ലണ്ടന്‍ നഗരം സര്‍വകാല റെക്കോര്‍ഡില്‍
reporter

ലണ്ടന്‍: ടെലിഫോണ്‍ മോഷണത്തില്‍ സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിച്ച് ലണ്ടന്‍ നഗരം. ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകള്‍. വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കും ലണ്ടന്‍ കാണാനെത്തുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ള ടൂറിസ്റ്റുകള്‍ക്കും ആശങ്ക ഉണര്‍ത്തുന്ന കണക്കുകൂടിയാണിത്. 2024ല്‍ 70,137 മൊബൈല്‍ ഫോണുകള്‍ ലണ്ടന്‍ നഗരത്തില്‍ മോഷ്ടിക്കപ്പെട്ടു എന്നാണ് പൊലീസിന്റെ കണക്ക്. പൊലീസില്‍ പരാതിപ്പെടാത്ത സംഭവങ്ങള്‍ ഇതിനു പുറമെയും. പരാതി നല്‍കിയാലും ഒരു റഫറന്‍സ് നമ്പരില്‍ മാത്രം നടപടി ഒതുങ്ങുമെന്ന് വ്യക്തമായതിനാല്‍ മൊബൈല്‍ മോഷണത്തില്‍ പലരും കേസുമായി പോകാറില്ല. ഈ വസ്തുത കൂടി കണക്കാക്കിയാല്‍ യഥാര്‍ഥ മോഷണസംഖ്യ ഇതിന്റെ ഇരട്ടിയിലേറെയാകും.

2023ല്‍ 52,428 ഫോണ്‍ മോഷണക്കേസുകളാണ് നഗരത്തില്‍ റജിസ്റ്റര്‍ ചെയ്തത്. ഇതാണ് ഒറ്റവര്‍ഷംകൊണ്ട് 70,137 ആയി വര്‍ധിച്ചത്. 2020ല്‍ കേവലം 20,000 മാത്രമായിരുന്നു നഗരത്തിലെ ഫോണ്‍ മോഷണങ്ങള്‍.നല്ല സ്മാര്‍ട്ട് ഫോണിന്റെ വില 1,200 പൌണ്ട് വരെ ആയതിനാല്‍ മോഷണവസ്തുക്കളുടെ മൊത്തം മൂല്യം ഏകദേശം 70 മില്യന്‍ വരുമെന്ന് പൊലീസ് തന്നെ സമ്മതിക്കുന്നു. രാജ്യത്താകെ 100,000 ഫോണുകളാണ് കഴിഞ്ഞവര്‍ഷം മോഷ്ടിക്കപ്പെട്ടത്. ഇതില്‍ 70,137എണ്ണവും ലണ്ടന്‍ നഗരത്തിലാണ്. മോട്ടര്‍ ബൈക്കുകളിലെത്തി കാല്‍നടയാത്രക്കാരില്‍നിന്നും ഫോണ്‍ തട്ടിയെടുത്ത് ഞൊടിയിടയില്‍ അപ്രത്യക്ഷമാകുന്നതാണ് മോഷണങ്ങളില്‍ ഏറ്റവും കൂടുതല്‍. മോഷ്ടിക്കപ്പെടുന്ന മൊബൈലുകളില്‍ അധികവും നൈജീരിയയിലേക്കും ചൈനയിലേക്കും കടത്തി അവിടുത്തെ ബ്ലാക്ക് മാര്‍ക്കറ്റില്‍ വില്‍ക്കുകയാണ് പതിവ്.

 
Other News in this category

 
 




 
Close Window