Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഏപ്രില്‍ മുതല്‍ ഡ്രൈവിങ് ടെസ്റ്റ് നിയമത്തില്‍ മാറ്റം വരുന്നു
reporter

ലണ്ടന്‍: യുകെയില്‍ ഏപ്രില്‍ 8 മുതല്‍ ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട നിയമത്തില്‍ മാറ്റങ്ങള്‍ വരും. ലേണര്‍ ഡ്രൈവര്‍മാര്‍ക്ക് ടെസ്റ്റിങ് തീയതി മാറ്റുകയോ റദ്ദാക്കുകയോ ചെയ്യണമെങ്കില്‍ പത്ത് പ്രവര്‍ത്തി ദിവസങ്ങള്‍ക്ക് മുന്‍പായി അപേക്ഷ നല്‍കണമെന്ന് ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഏജന്‍സി (ഡിവിഎസ്എ) അറിയിച്ചു. നിലവില്‍ ടെസ്റ്റ് ഫീസ് നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യം മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്ക് മുന്‍പ് അപേക്ഷ നല്‍കിയാല്‍ മതിയായിരുന്നു.

തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങള്‍ പ്രവൃത്തി ദിവസങ്ങളായി കണക്കു കൂട്ടും. ഞായറാഴ്ചയും മറ്റ് പൊതു ഒഴിവ് ദിവസങ്ങളും പ്രവൃത്തി ദിവസങ്ങളായി കണക്കാക്കില്ല. കാര്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്കാണ് പുതിയ നിയമം ബാധകമാവുന്നത്. തിയറി ടെസ്റ്റുകള്‍ക്കും മോട്ടോര്‍ സൈക്കിള്‍, ബസ് ഡ്രൈവിങ് ടെസ്റ്റുകള്‍, ഡ്രൈവിങ് ഇന്‍സ്ട്രക്റ്റര്‍ ടെസ്റ്റുകള്‍, സ്പെഷ്യലിസ്റ്റ് വെഹിക്കിള്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ എന്നിവയുടെ കാര്യത്തില്‍ നിലവില്‍ തുടരുന്നത് പോലെ 3 ദിവസം മുന്‍പ് അപേക്ഷിച്ചാല്‍ മതി.

മിക്കവരും ഡ്രൈവിങ് ടെസ്റ്റ് തീയതി അടുക്കുമ്പോള്‍ ആണ് തീയതി മാറ്റുകയോ റദ്ദാക്കുകയോ ചെയ്യുന്നത്. ഇത്തരത്തില്‍ തീയതികള്‍ ഏറ്റവും കുറഞ്ഞ ദിവസങ്ങള്‍ക്ക് മുന്‍പ് നല്‍കുന്ന അറിയിപ്പില്‍ മാറ്റുന്നത് മൂലം മിക്കവര്‍ക്കും ടെസ്റ്റ് തീയതി ലഭ്യമാകുന്നില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. അഥവാ ലഭിച്ചാലും ടെസ്റ്റിന് വേണ്ടുന്ന തയാറെടുപ്പുകളും മൂന്ന് ദിവസം കൊണ്ട് നടത്താന്‍ കഴിയാതെയും വരുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിനാണ് ഇപ്പോള്‍ പത്ത് ദിവസത്തെ നോട്ടിസ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

 
Other News in this category

 
 




 
Close Window