|
സൗദി അറേബ്യയിലെ ഏറ്റവും പ്രായം കൂടിയ പൗരന്‍ നാസര്‍ ബിന്‍ റദാന്‍ അല്‍ റാഷിദ് അല്‍ വദായ് വിടവാങ്ങി. 142 വയസ്സ് ആയിരുന്നു. മക്കളും പേരക്കുട്ടികളുമടക്കം 134 പേര്‍ അദ്ദേഹത്തിനുണ്ട്. രാജ്യത്തിന്റെ ചരിത്രത്തോടൊപ്പം വളര്‍ന്ന നാസര്‍ അല്‍ വദായിയുടെ വിയോഗത്തില്‍ സൗദി അറേബ്യ ദുഃഖം രേഖപ്പെടുത്തി.
ഇന്ന് നമുക്ക് പരിചിതമായ സൗദി അറേബ്യ ഉണ്ടാകുന്നതിനും വളരെ മുമ്പ് 1,800കളുടെ അവസാനത്തിലാണ് വദായ് ജനിച്ചത്. അദ്ദേഹം വളര്‍ന്നുവന്ന ലോകം ഇന്നത്തെ സൗദിയില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു. തലമുറകളിലൂടെ ഒരു വലിയ കുടുംബം തന്നെ അദ്ദേഹം കെട്ടിപ്പടുത്തു. മൂന്ന് തവണ വിവാഹം കഴിച്ച വദായിക്ക് മക്കളും കൊച്ചമക്കളും അടക്കം 134 പേരുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വദായിയുടെ മൂന്നാമത്തെ ഭാര്യ അദ്ദേഹത്തോടൊപ്പം 30 വര്‍ഷം ജീവിച്ചു. അവര്‍ക്ക് ഇന്ന് 110 വയസ്സുണ്ട്. അവരുടെ മകള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അദ്ദേഹത്തിന്റെ മൂന്ന് ആണ്‍മക്കളില്‍ രണ്ട് പേര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഒരാള്‍ 90 വയസ്സ് വരെ ജീവിച്ചിരുന്നു. |