|
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
അന്യരുടെ വാക്കുകള്‍ ശ്രവിച്ച് അബന്ധത്തില്‍ ചാടും. യുവതീ യുവാക്കള്‍ക്ക് സന്തോഷത്തിന് വകയുണ്ട്. ഇഴജന്തുക്കളില്‍ നിന്നും ഉപദ്രവം ഉണ്ടാകും. ഉദ്ധ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉത്തരവ് ലഭിക്കും. ശത്രുക്കള്‍ മിത്രങ്ങളാകാന്‍ ശ്രമിക്കും. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും . ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റില്‍ ഉന്നതവിജയം കരസ്ഥമാക്കും. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണമായ തൃപ്തി ഉണ്ടാകില്ല. വിദേശത്തു ജോലിചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും കേസിലെ വിപരീതഫലം മാനസികക്ലേശത്തിന് കാരണമാകും. വേണ്ടപ്പെവരുടെ പെരുമാറ്റം മനോദു:ഖത്തിനിടയാക്കും. സ്വര്‍ണ്ണാ ഭരണങ്ങള്‍ വാങ്ങുകയോ കൈവശം വന്നുചേരുകയോ ചെയ്യും. താര്‍ക്കിക വിഷയത്തിലൂടെ വിജയം കൈവരിക്കും. കലഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം.
ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)
ഭൂമിസംന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നുവര്‍ക്കു തടസം നേരിടും. മധുരഭാഷണം കൊണ്ടും സൗമമായ പെരുമാറ്റം കൊണ്ടും ഏവരുടേയും പ്രശംസനേടും. ഗൃഹഭരണകാരങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക .വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം . ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതി നേ ക്കാള്‍ വിഷമത അനുഭവപ്പെടും . പ്രയത്‌നത്തിന് തക്കതായ പ്രതിഫലം ലഭിക്കും. ദൂരയാത്രകള്‍ ആവശ്യമായി വരും. വേണ്ടപ്പെട്ടവര്‍ മുഖേന മന:ക്ലേശത്തിനു ഇടയുണ്ട്. മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തി യാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക
മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സഹോദരാദി സുഖക്കുറവു ഉണ്ടാകും. ഭാവികാര്യങ്ങളെകുറിച്ച് സുപ്രധാനമായ തീരുമാനം എടുക്കും. സന്താനങ്ങള്‍ മുഖേന മനസമാധാനം കുറയും യാത്രാവേളകളില്‍ വിലപ്പെട്ട രേഖകളോ ആഭരണങ്ങളോ നഷ്ട പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ശത്രുക്കളില്‍ നിന്നും ഉപദ്രവങ്ങള്‍ വര്‍ദ്ധിക്കും. ബിസിനസിലും ഊഹകച്ചവടത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കു ധന നഷ്ടത്തിനു സാദ്ധ്യത . തൊഴില്‍ രഹിതര്‍ക്ക് ജോലിലഭിക്കാന്‍ തടസം നേരിടും വിദ്യാര്‍ത്ഥി കള്‍ക്ക് പരീക്ഷകളില്‍ പ്രതീക്ഷിച്ച വിജയം ലഭിക്കുകയില്ല. അധികചിലവുകള്‍ മുഖേന കടം വാങ്ങേണ്ട അവസ്ഥ ഉണ്ടാകും . പ്രമോഷനുവേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസ്സങ്ങള്‍ നേരിടും അകാരണമായ കലഹങ്ങള്‍ പലപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. അനാവശ്യചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധി മുട്ടുകള്‍ തരണം ചെയ്യേണ്ടി വരും
കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. തര്‍ക്കവിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കുക. മാതാവുമായോ മാതൃ സ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും ദൂരയാത്രകള്‍ മുഖേന അധിക ചിലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും. വേണ്ടപ്പെവരില്‍ നിന്നും മന:സന്തോ ഷം ലഭിക്കും. .സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥലമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം.. അനാവശ്യ ചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും. അപകീര്‍ത്തിക്കു സാധ്യത യുള്ളതിനാല്‍ എല്ലാകാര്യങ്ങളിലും ശ്രദ്ധ ആവശ്യമാണ്. പല വാഗ്ദാനങ്ങളും നിറവേറ്റാന്‍ കഠിനമായി പരിശ്രമിക്കും. പലവിധ വിഷമതകള്‍ കാരണം നിദ്രാഭംഗം അനുഭവപ്പെടും. സ്വന്തം താല്‍പ്പര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ വിപരീത പരിതസ്ഥിതികളില്‍ സാധിക്കാതെവരും.
ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
ദമ്പതികള്‍ തമ്മില്‍ അഭിപ്രായവത്യാസത്തിനു സാധ്യത. ഗൃഹാലങ്കാര വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കാ നിടയുണ്ട്.. അനാവശ്യ സംസാരം ഒഴിവാക്കുക പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും . പുണ്യക്ഷേത്ര ദര്‍ശനം ഉണ്ടാകും . മുന്‍കോപം നിയന്ത്രിക്കുക . സഹോദര സ്ഥാനീയരില്‍ നിന്നും ഗുണാനുഭവം ലഭിക്കും മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും . അനാവശ്യ ചിന്തകള്‍ മനസിനെ അസ്വസ്ഥമാക്കും കൈക്കൂലി വാങ്ങുന്ന ഉദ്ദ്യോഗസ്ഥന്മാര്‍ കള്ളക്കേസില്‍ കുടുങ്ങാതെ സൂക്ഷിക്കണം. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദൂരയാത്രകള്‍ മുഖേന അധിക ചിലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും . സാഹിത്യകാരന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും.
കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ദാമ്പത്യജീപിതം സന്തോഷപ്രദമായിരിക്കും വരവില്‍ കവിഞ്ഞ് ചിലവ് വര്‍ദ്ധിക്കും . സംസാരത്തില്‍ നിയന്ത്രണം പാലിക്കുക . രാഷ്ട്രീയ പ്രവര്‍ത്തകര്‍ അപവാദാ രോപണങ്ങള്‍ക്ക് വിധേയരാകും. വേണ്ടപ്പെവരുമായി അഭിപ്രായവത്യാസം ഉണ്ടാകും. ലാഭകരമായി നടന്നുകൊണ്ടിരുന്ന സംരഭങ്ങള്‍ക്ക് താല്‍ക്കാലികമായി മന്ദത അനുഭവപ്പെടും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. അവിവിവാഹിതരുടെ വിവാഹകാരത്തില്‍ തീരുമാനമുണ്ടാകും. വിദേശത്തു നിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. പുതിയ സംരഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണമായ തൃപ്തി ഉണ്ടാകില്ല.
തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിദ്യാര്‍ത്ഥികള്‍ക്കു നൃത്തസംഗീതാദി കലകളില്‍ താല്‍പര്യം വര്‍ദ്ധിക്കും . സ്ത്രീകള്‍ മുഖേന ധനനഷ്ടവും മാനഹാനിയും സംഭവിക്കാ തിരിക്കാന്‍ ശ്രദ്ധിക്കണം. സ്ഥലമോ വീടോ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. പിതൃഗുണം പ്രതീക്ഷിക്കാം . സന്താനങ്ങളുടെ ഭാവിഓര്‍ത്ത് മനസ്സ് ഉല്‍ക്കണ്ഠപ്പെടും. പ്രേമവിവാഹം ആഗ്രഹി ക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്നും അനുമതി ലഭിക്കും. അലങ്കാര വസ്തു ക്കള്‍ക്കും സുഗന്ധവസ്തുക്കള്‍ക്കുമായി പണം ചിലവഴിക്കും. ബന്ധു ക്കളുമായുണ്ടാകുന്ന അഭിപ്രായവത്യാസം മന:സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്കഅനുകൂലസമയം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരും. തെറ്റിദ്ധാരണകള്‍ മുഖേന ഗാര്‍ഹികസുഖം കുറയും
വൃശ്ചികരാശി (വിശാഖം 1/4അനിഴം, കേട്ട)
വാഹനാപകടം ഉണ്ടാകാന്‍ സാധ്യത യുള്ളതിനാല്‍ വാഹനം കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. യുവാക്കളില്‍ ലഹരി പദാര്‍ത്ഥങ്ങ ളോടുള്ള താല്‍പ്പര്യം വര്‍ദ്ധിക്കും. തൊഴിലില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. പുതിയ ആശയങ്ങള്‍ മനസ്സിലുദിക്കുമെങ്കിലും അവ പ്രാവര്‍ത്തികമാക്കാന്‍ തടസ്സങ്ങള്‍ നേരിടും .കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണ ങ്ങള്‍ക്ക് വിധേയരാകും. ഉറ്റവരുമായി കലഹിക്കാനിടവരും. ഗൃഹ നിര്‍മ്മാണ ത്തിനായി എടുത്ത ലോണ്‍ യഥാസമയത്ത് തിരിച്ചടക്കാന്‍ കഴിയാതെവരും യാത്രാവേളയില്‍ അപരിചിതരുമായി അടുത്തിടപഴ കാതിരിക്കുക . വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസതപ്രകടമാക്കും . നന്നായി ആലോചിച്ച ശേഷം മാത്രം ബിസിനസില്‍ തീരുമാനങ്ങള്‍ കൈകൊള്ളുക . ഗൃഹസംബന്ധമായ ചിലവുകള്‍ വര്‍ദ്ധിക്കും മാതൃസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും
ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
പിതാവിനോ പിതൃസ്ഥാ നീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും. കംമ്പ്യൂട്ടര്‍ മേഖലയുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരോടും നയപരമായി പെരുമാറണം. ഇഷ്ടജനങ്ങളില്‍ നിന്നും അകന്നുകഴിയേണ്ടതായും ധനനഷ്ടങ്ങള്‍ക്കും സാധ്യതയുണ്ട്. പലവിധത്തിലുള്ള സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം . സഹോദര സ്ഥാനീയരുമായി അഭിപ്രായ വത്യാസത്തിനു സാധ്യത. ഉദ്ദ്യോഗകയറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ അനുഭവപ്പെടും. അസയമത്തുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കുക. ബിസിന സ്സിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. രഹസ്യ ബന്ധങ്ങള്‍ പലതും സുഗമമായി മുമ്പോട്ടുപോകും. അധികചിലവുകള്‍ മുഖേന കടം വാങ്ങേണ്ട സ്ഥിതിവിശേഷം ഉണ്ടാകും. മാതാവിനു ശാരീരിക അസുഖങ്ങള്‍ അനുഭവ പ്പെടും . സംസാരത്തില്‍ നിയന്ത്രണം പാലിക്കുക
മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. ഉന്നതവിദ്യക്കു അനുകൂല സമയം . കലാകായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിവിനനുസൃതമായി അംഗീകാരം ലഭിക്കും. പൊതുപ്രവര്‍ത്ത കര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും. ദാമ്പത്യസുഖവും മനസന്തോഷവും അനുഭവപ്പെടും. തൊഴില്‍ മേഖലയില്‍ അപ്രതീക്ഷിത സ്ഥാനചലനം പ്രതീക്ഷിക്കാം . ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. അപ്രതീക്ഷിതമായി ധനം വന്നു ചേരാന്‍ ഇടയുണ്ട്. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങളില്‍ നിന്നും തൃപ്തികരമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം ഔദ്ദ്യോഗികകാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. ഓഹരി വിപണിയിലും ഊഹകച്ചവടത്തിലും ഇടപെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. കൃഷിക്കാര്‍ക്ക് ധനനഷ്ടത്തിനു സാധ്യത. അലങ്കാര വസ്തു ക്കള്‍ക്കായി പണം ചിലവഴിക്കും.
കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ബിസിനസ്സുകാര്‍ നികുതി പ്രശ്‌നങ്ങളില്‍ പെടാതെ സൂക്ഷിക്കണം. വിദാര്‍ത്ഥികള്‍ പാഠ്യവിഷയങ്ങളില്‍ ശ്രദ്ധിക്കുക. തീരുമാനമെടുത്തിട്ടുള്ള പല കാര്യങ്ങളും മാറ്റിവയ്ക്കാനിടയാകും . ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും കൈയെ ത്തും ദൂരത്ത് എത്തുമെങ്കിലും അവ ഫലപ്രദമാകുകയില്ല. ഏതു കാര്യത്തിലും പ്രതീക്ഷിക്കുന്നതിലുമധികം പണച്ചിലവ് വന്നുചേരും.. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം വര്‍ദ്ധിക്കും . ബിസിനസ്സ് വിപുലീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. മനസിന് വിഷമം ഉളവാക്കുന്ന വാര്‍ത്തകള്‍ ശ്രവിക്കും . ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. വസ്തുവകകള്‍ വില്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കുമെങ്കിലും പ്രതീക്ഷിച്ചത്ര ലാഭം ലഭിക്കുകയില്ല . ഉപരിപഠനത്തിന് ശ്രമിക്കുന്ന വര്‍ക്ക് തടസ്സങ്ങള്‍ നേരിടും. വിദേശത്തു പോകാന്‍ ഏജന്‍സികള്‍ക്ക് പണം കൊടുക്കുമ്പോള്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. നിലവിലുള്ള സംരംഭം താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കേണ്ടിവരും.
മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)
സുഹൃത്തുക്കളില്‍ നിന്നും തക്കസമയത്തു സഹായ സഹകരണ ങ്ങള്‍ ലഭിക്കും. മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും . ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. തടസ്സപ്പെട്ടുകിടന്നിരുന്നപല കാര്യങ്ങള്‍ക്കും നീക്കുപോക്കുണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടിവരും .പോലീസ് രംഗത്ത് പ്രവര്‍ത്തി ക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥാന ചലനം ഉണ്ടാകും . കലാരംഗത്ത് പ്രവര്‍ത്തി ക്കുന്നവര്‍ അപവാദാ രോപണങ്ങള്‍ക്ക് വിധേയരാകും . തൊഴില്‍ രഹിതര്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. ജലയാത്രയില്‍ ശ്രദ്ധിക്കുക . എന്‍ഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ചില ബുദ്ധിമുട്ടുകള്‍ വരാം |