വാഷിങ്ടണ്‍: അമേരിക്ക കുടിയേറ്റ വിരുദ്ധ നയങ്ങള്‍ കടുപ്പിച്ച് 75 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ വിസ അപേക്ഷകള്‍ പരിഗണിക്കുന്നത് നിര്‍ത്തിവെച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ബുധനാഴ്ചയാണ് ഈ സുപ്രധാന തീരുമാനം പുറത്തുവിട്ടത്.
റഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെ 75 രാജ്യങ്ങളിലെ പൗരന്മാരുടെ വിസ അപേക്ഷകള്‍ നിരസിക്കാന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
- ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്കയിലെ നിരവധി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുടിയേറ്റ, കുടിയേറ്റേതര വിസ അനുവദിക്കുന്നതില്‍ ഇതിനകം തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
- ഡോണള്‍ഡ് ട്രംപ് ഭരണകൂടം നടപ്പാക്കിയ നിയന്ത്രണങ്ങള്‍ക്കു പിന്നാലെയാണ് വിലക്ക് കൂടുതല്‍ വ്യാപിപ്പിച്ചത്.
- ''അമേരിക്കന്‍ ജനതയില്‍ നിന്ന് സമ്പത്ത് ചൂഷണം ചെയ്യുന്നവര്‍ കുടിയേറ്റ സംവിധാനം ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കുകയാണ് ട്രംപ് ഭരണകൂടം,'' എന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വിശദീകരണം.
പുതിയ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാന്‍, അല്‍ബേനിയ, അള്‍ജീരിയ, ബഹാമാസ്, ബംഗ്ലാദേശ്, ബ്രസീല്‍, ക്യൂബ, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ലിബിയ, നേപ്പാള്‍, നൈജീരിയ, പാകിസ്ഥാന്‍, റഷ്യ, സിറിയ, ഉഗാണ്ട, യെമന്‍ എന്നിവ ഉള്‍പ്പെടുന്നു.
ഈ തീരുമാനം വിപുലമായ അന്താരാഷ്ട്ര പ്രതികരണങ്ങള്‍ക്കും ആശങ്കകള്‍ക്കും കാരണമാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു