Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2236 INR  1 EURO=108.0731 INR
ukmalayalampathram.com
Tue 10th Feb 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇറാനെ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ട്രംപ്: പാകിസ്ഥാനിലെ ഇറാന്‍ നയതന്ത്രപ്രതിനിധിയുടെ വെളിപ്പെടുത്തല്‍
reporter

തെഹ്‌റാന്‍: ഇറാനെ ആക്രമിക്കാന്‍ യുഎസിന് ഉദ്ദേശ്യമില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയതായി പാകിസ്ഥാനിലെ ഇറാന്‍ നയതന്ത്രപ്രതിനിധി റെസ അമീരി മൊഘദാം അറിയിച്ചു. ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും നിലവിലെ സംഘര്‍ഷാവസ്ഥയെ തെഹ്‌റാന്‍ സംയമനത്തോടെ നേരിടണമെന്ന് ട്രംപ് സൂചിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ഇറാനില്‍ യുഎസ് ഇടപെടുമെന്ന് ട്രംപ് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തുന്നതിനിടെയാണ് ഇറാന്റെ നയതന്ത്ര നീക്കം. കഴിഞ്ഞ ദിവസംവരെയും അമേരിക്ക ഇറാനിലെ പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. പ്രതിഷേധം തുടരാന്‍ ആഹ്വാനം ചെയ്തതോടൊപ്പം സഹായം നല്‍കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. യുഎസ് വിമാനവാഹിനി കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രതിഷേധങ്ങളില്‍ അറസ്റ്റിലായവര്‍ക്ക് വധശിക്ഷ നടപ്പാക്കിയാല്‍ സൈനിക നടപടി സ്വീകരിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പും നല്‍കിയിരുന്നു.

പാകിസ്ഥാന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് ട്രംപിന്റെ സന്ദേശം ലഭിച്ചതെന്ന് മൊഘദാം പറഞ്ഞു. താന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും, വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇറാന്‍ മേഖലയിലെ യുഎസ് താത്പര്യങ്ങളെ ലക്ഷ്യമിടരുതെന്നും ട്രംപ് ആവശ്യപ്പെട്ടതായി പാകിസ്ഥാന്‍ പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു

 
Other News in this category

 
 




 
Close Window