ലണ്ടന്‍: ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷാ ഫീസ് ഏപ്രില്‍ 8 മുതല്‍ വര്‍ധിക്കും. 16 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് £94.50ല്‍ നിന്ന് £102 ആയും, 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് £61.50ല്‍ നിന്ന് £66.50 ആയും ഉയരും.
സ്റ്റാന്‍ഡേര്‍ഡ് പോസ്റ്റല്‍ അപേക്ഷകള്‍ക്ക് 16 വയസ്സിന് മുകളില്‍ £115.50, 16 വയസ്സില്‍ താഴെ £80 ആയിരിക്കും പുതിയ നിരക്ക്. വിദേശത്തുനിന്നുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ക്ക് 16 വയസ്സിന് മുകളില്‍ £116.50, 16 വയസ്സില്‍ താഴെ £75.50 ആയിരിക്കും. പേപ്പര്‍ അപേക്ഷകള്‍ക്ക് യഥാക്രമം £130, £89 എന്നാകും.
അന്നുതന്നെ തീരുമാനമെടുത്ത് പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്ന പ്രീമിയം സര്‍വീസ് £222ല്‍ നിന്ന് £239.50 ആയി ഉയരും. കഴിഞ്ഞ ഏപ്രിലില്‍ തന്നെ 7% വര്‍ധന നടപ്പാക്കിയിരുന്നു.
നികുതി വിഹിതം ഉപയോഗിക്കാതെ അപേക്ഷകര്‍ക്ക് മികച്ച സേവനം നല്‍കാനാണ് പുതിയ വര്‍ധനയെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. ലാഭം ലക്ഷ്യമല്ല, സേവന നിലവാരം ഉയര്‍ത്തലാണ് പ്രധാന ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു