Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.0489 INR  1 EURO=111.4454 INR
ukmalayalampathram.com
Mon 25th May 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മമ്മൂട്ടിയുടെ ചിരിപ്പിച്ച മറുപടി വൈറലായി
reporter

കൊച്ചി/തിരുവനന്തപുരം: തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോണ്‍വെന്റ് സ്‌കൂളിലെ 106-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം നടന്‍ മമ്മൂട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വോട്ട് ചെയ്ത് കാറിലേക്ക് കയറാന്‍ ശ്രമിക്കവേ, ഇംഗ്ലീഷില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് മമ്മൂട്ടി ചിരിച്ചുകൊണ്ട് ''എനിക്ക് ഇംഗ്ലീഷ് വലിയ പിടിയില്ല'' എന്നായിരുന്നു മറുപടി. താരത്തിന്റെ ഈ പ്രതികരണം ജനക്കൂട്ടത്തിനിടയില്‍ വലിയ ചിരിയും ആവേശവും സൃഷ്ടിച്ചു.

ഭാര്യ സുല്‍ഫത്തോടൊപ്പം എത്തിയ മമ്മൂട്ടിയെ കാണാന്‍ സ്‌കൂളിന് പുറത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടി. രാവിലെ പത്ത് മണിക്ക് ശേഷമാണ് അദ്ദേഹം എത്തിയത്. ചെന്നൈയില്‍ നിന്നാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്താന്‍ കൊച്ചിയിലേക്ക് വന്നത്. 2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ തിരക്കുകള്‍ക്കിടയിലും ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാന്‍ മലയാള സിനിമാതാരങ്ങള്‍ പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നത് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിക്കുന്നു. വിദേശ യാത്രകള്‍ക്കും ഷൂട്ടിംഗ് തിരക്കുകള്‍ക്കും ഇടയില്‍ സമയം കണ്ടെത്തി വോട്ട് ചെയ്യാന്‍ എത്തിയ താരങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായി.

 
Other News in this category

 
 




 
Close Window