Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
 
 
UK Special
  Add your Comment comment
മലയാളി നഴ്‌സുമാരുടെ ഭാരം കൂടുതലാക്കി ഗര്‍ഭിണികളുടെ റിപ്പോര്‍ട്ട്: പ്രസവ സമയത്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുന്നതായി എന്‍എച്ച്എസ്
Text By: UK Malayalam Pathram
പ്രസവാനന്തര അമിത രക്തസ്രാവം പോലുള്ള സങ്കീര്‍ണതകള്‍ നേരിടുന്നവരുടെ നിരക്ക് ഇപ്പോള്‍ ആയിരം പ്രസവങ്ങളില്‍ 31 എന്ന നിലയിലെത്തി. ആരോഗ്യവിദഗ്ധര്‍ ഇതിനെ ദേശീയ പ്രതിസന്ധിയായി വിശേഷിപ്പിക്കുന്നു. മ്പോള്‍ മാതൃപരിചരണ സംവിധാനത്തിന്റെ നിലവാരത്തെക്കുറിച്ചും ഗുരുതര ചോദ്യങ്ങള്‍ ഉയരുന്നു. നഴ്‌സുമാര്‍ക്ക് നിലവിലെ ജോലി ഭാരത്തിനു പുറമേ പുതിയ വിമര്‍ശനമാണ് ഇപ്പോര്‍ട്ട്. ഒട്ടനവധി മലയാളി നഴ്‌സുമാര്‍ മെറ്റേണിറ്റി വിഭാഗത്തില്‍ ജോലി ചെയ്യുന്നുണ്ട്.
2020 മുതല്‍ ഗുരുതര പ്രസവ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളുടെ നിരക്ക് സ്ഥിരമായി ഉയരുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രസവ ശസ്ത്രക്രിയയിലെ പ്രശ്‌നങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും പ്രസവാനന്തര അമിത രക്തസ്രാവം അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരം പരിക്കുകള്‍ സ്ത്രീകളുടെ ശാരീരിക ആരോഗ്യത്തെയും മാനസിക നിലയെയും ദീര്‍ഘകാലം ബാധിക്കാമെന്നും ചിലരില്‍ പ്രസവാനന്തര മാനസികാഘാതത്തിനും കാരണമാകാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, ഇംഗ്ലണ്ടിലെ മാതൃ-നവജാത ശിശു പരിചരണ സേവനങ്ങളെക്കുറിച്ചുള്ള ദേശീയ അവലോകന സംവിധാനത്തില്‍ വ്യാപകമായ വീഴ്ചകളും ജീവനക്കാരുടെ കുറവും സ്ത്രീകളുടെ പരാതികള്‍ അവഗണിക്കുന്ന പ്രവണതയും നിലനില്‍ക്കുന്നുവെന്ന് കണ്ടെത്തി.
 
Other News in this category

 
 




 
Close Window