ലണ്ടന്‍: ബ്രിട്ടനിലെ ഷോപ്പുകളില്‍ നടക്കുന്ന മോഷണങ്ങള്‍ സംബന്ധിച്ച പോലീസ് അന്വേഷണങ്ങള്‍ പ്രതികളെ ജയിലില്‍ എത്തിക്കുന്നത് കേവലം 2.2 ശതമാനം കേസുകളില്‍ മാത്രമാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2025 ജൂണ്‍ വരെയുള്ള വര്‍ഷത്തില്‍ 12,000-ല്‍ താഴെ ഷോപ്പ് മോഷ്ടാക്കള്‍ക്കാണ് കസ്റ്റോഡിയല്‍ ശിക്ഷ ലഭിച്ചതെന്ന് ഹോം ഓഫീസ് ഡാറ്റ വ്യക്തമാക്കുന്നു. അന്വേഷണം നേരിട്ട 8 ശതമാനം പേരും ജയിലില്‍ പോകാതെ രക്ഷപ്പെടുന്നുവെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഷോപ്പ് മോഷണങ്ങള്‍ 20 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിയതോടെ സൂപ്പര്‍മാര്‍ക്കറ്റുകളിലും കോര്‍ണര്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ ആശങ്കയിലായിരിക്കുകയാണ്. ഇപ്പോള്‍ ജലദോഷത്തിനും ഫ്ളൂവിനുമുള്ള മരുന്നുകള്‍ക്ക് പോലും സുരക്ഷാ ടാഗുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.
2.15 പൗണ്ടിന്റെ ന്യൂറോഫെന്‍ ബോക്സുകളും, 4.50 പൗണ്ടിന്റെ ലെംസിംപ് പാക്കറ്റുകളും പതിവായി മോഷണം പോകുന്നതോടെ സ്റ്റോറുകള്‍ നടപടിയെടുത്തു. മരുന്നുകളില്‍ 'സെക്യൂരിറ്റി പ്രൊട്ടക്ടഡ്' എന്ന ടാഗാണ് ടെസ്‌കോ നല്‍കിയിരിക്കുന്നത്. 7 പൗണ്ടിന്റെ ഗാവിസ്‌കോണിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
റീട്ടെയില്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രണാതീതമായി ഉയര്‍ന്നിരിക്കുകയാണ്. 2025 മാര്‍ച്ച് വരെ കണക്കുകള്‍ പ്രകാരം ഓരോ മിനിറ്റിലും മൂന്ന് മോഷണങ്ങള്‍ വീതം സ്റ്റോറുകളില്‍ അരങ്ങേറുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 530,000 ഷോപ്പ് മോഷണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഭൂരിഭാഗവും പ്രതികളെ പിടികൂടാതെ അവസാനിപ്പിക്കുകയായിരുന്നു.
ഈ കാലയളവില്‍ 43,477 പേര്‍ക്കാണ് ശിക്ഷ വിധിച്ചത്. എന്നാല്‍ 12 മാസത്തില്‍ കൂടിയ കസ്റ്റഡി ശിക്ഷ ലഭിച്ചത് 2 ശതമാനത്തില്‍ താഴെ ആളുകള്‍ക്കാണ്