Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
UK Special
  17-11-2025
ലണ്ടനിലെ തേംസ് നദിയില്‍ ഇന്ത്യക്കാരന്‍ കുളിച്ച സംഭവം വൈറലായി; ജലഗുണനിലവാരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും

ലണ്ടന്‍: ലണ്ടനിലെ പ്രശസ്തമായ തേംസ് നദിയുടെ തീരത്ത് ഇന്ത്യക്കാരന്‍ കാല്‍ കഴുകുകയും പിന്നീട് കുളിക്കുകയുമുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ലണ്ടന്‍ ഐ, ടവര്‍ ബ്രിജ്, പാര്‍ലമെന്റ് ഹൗസ് തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമീപത്തുകൂടി ഒഴുകുന്ന തേംസ്, നഗരത്തിന്റെ പ്രധാന ലാന്‍ഡ്മാര്‍ക്കുകളിലൊന്നാണ്.

വീഡിയോയില്‍ കാണുന്ന യുവാവ് നദിയുടെ കരയില്‍ നിന്ന് കാല്‍ കഴുകിയതിനു ശേഷം നേരിട്ട് കുളിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേര്‍ യുവാവിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് രംഗത്തെത്തി. ചിലര്‍ ഇത് നിയമലംഘനമാണോ എന്ന ആശങ്കയും

Full Story
  16-11-2025
ഇന്‍കം ടാക്സ് വര്‍ദ്ധനയില്‍ യു-ടേണ്‍; മാന്‍ഷന്‍ ടാക്സിലൂടെ 600 മില്ല്യണ്‍ പൗണ്ട് കണ്ടെത്താന്‍ റേച്ചല്‍ റീവ്സ്

ലണ്ടന്‍: ഇന്‍കം ടാക്സ് വര്‍ദ്ധനയില്‍ നിന്ന് പിന്മാറിയ ബ്രിട്ടീഷ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്, മാന്‍ഷന്‍ ടാക്സ് ചുമത്തി പണം സ്വരൂപിക്കാനുള്ള നീക്കവുമായി മുന്നോട്ട്. മിഡില്‍ ക്ലാസ് കുടുംബങ്ങള്‍ക്ക് മേല്‍ പുതിയ നികുതി ബാധകമാകുന്നതോടെ, ആയിരക്കണക്കിന് പൗണ്ട് ഓരോ വീട്ടില്‍ നിന്നും പിരിച്ചെടുത്ത് 600 മില്ല്യണ്‍ പൗണ്ട് കണ്ടെത്താനാണ് ലക്ഷ്യം.

ഇംഗ്ലണ്ടിലെ പത്തിലൊന്ന് വീടുകളെ നികുതി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. ബാന്‍ഡ് എഫ് അല്ലെങ്കില്‍ അതിന് മുകളിലുള്ള വീടുകള്‍ക്ക് പുനര്‍മൂല്യനിര്‍ണ്ണയം നടത്തി അധിക ചാര്‍ജ്ജ് ഏര്‍പ്പെടുത്താനാണ് പദ്ധതി.

ധനികരെ മാത്രമാണ് ബാധിക്കുകയെന്ന

Full Story
  16-11-2025
90ല്‍ സ്ത്രീകളെ പീഡിപ്പിച്ച 'സീരിയല്‍ റേപ്പിസ്റ്റ്' കെവിന്‍ ലേക്ക്മാന്‍ ജയിലില്‍ തുടരും; പരോള്‍ ബോര്‍ഡ് മോചനം തടഞ്ഞു

ലണ്ടന്‍: 90ല്‍ അധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിക്കപ്പെടുന്ന ബ്രിട്ടനിലെ കുപ്രസിദ്ധ കുറ്റവാളി കെവിന്‍ ലേക്ക്മാനെ 30 വര്‍ഷത്തെ തടവിന് ശേഷവും ജയിലില്‍ തന്നെ പാര്‍പ്പിക്കാന്‍ പരോള്‍ ബോര്‍ഡ് തീരുമാനിച്ചു. സ്ത്രീകള്‍ക്ക് ഇപ്പോഴും വലിയ അപകടകാരിയാണെന്ന വിലയിരുത്തലിലാണ് ബോര്‍ഡ് പ്രതിയുടെ മോചനം തടഞ്ഞത്.

1995 ഏപ്രിലിലാണ് കെവിന്‍ ലേക്ക്മാന്‍ ലൈംഗികാതിക്രമങ്ങളുടെ പേരില്‍ ജയിലിലടയ്ക്കപ്പെട്ടത്. തുടക്കത്തില്‍ 30 ഗുരുതരമായ കേസുകളാണ് ഇയാളിനെതിരെ രജിസ്റ്റര്‍ ചെയ്തത്. പിന്നീട് 90ല്‍ അധികം സ്ത്രീകള്‍ പീഡനാരോപണവുമായി മുന്നോട്ട് വന്നു. മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും സ്വാധീനത്തിലായിരുന്നു ഇയാളുടെ

Full Story
  16-11-2025
ഹാക്കര്‍മാരുടെ ആക്രമണം: യുകെയുടെ ജിഡിപി വളര്‍ച്ച 0.1% ഇടിഞ്ഞു

ലണ്ടന്‍: ഹാക്കര്‍മാരുടെ ആക്രമണം യുകെയുടെ സമ്പദ്വ്യവസ്ഥയെ നേരിട്ട് ബാധിച്ചു. സെപ്റ്റംബറില്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച 0.1% ഇടിഞ്ഞതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. സമ്പദ്വ്യവസ്ഥയുടെ നെടുംതൂണായ വാഹന നിര്‍മാണ മേഖലയിലെ തളര്‍ച്ചയാണ് പ്രധാന തിരിച്ചടിയായത്.

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ വളര്‍ച്ചനിരക്ക് 0.3%ല്‍ നിന്ന് 0.1% ആയി താഴ്ന്നു. 0.2% വളര്‍ച്ചയെന്ന നിരീക്ഷകരുടെ പ്രവചനവും പൊളിഞ്ഞു. ജൂലൈയില്‍ 0.1% ഇടിവും ഓഗസ്റ്റില്‍ വളര്‍ച്ചയില്ലായ്മയും രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബറില്‍ ഉല്‍പാദനമേഖല 2% ഇടിഞ്ഞപ്പോള്‍ വാഹന നിര്‍മാണം 28.6% ഇടിഞ്ഞത് വലിയ ആഘാതമായി.

ജാഗ്വര്‍ ലാന്‍ഡ്

Full Story
  16-11-2025
യുകെയില്‍ അഭയാര്‍ത്ഥികള്‍ക്ക് ഇനി സ്ഥിരം താമസാനുമതി ഇല്ല; താല്‍ക്കാലിക വിസ മാത്രം

ലണ്ടന്‍: യുകെയില്‍ അഭയം തേടുന്നവര്‍ക്ക് ഇനി സ്ഥിരം താമസാനുമതി ലഭിക്കില്ലെന്ന് ഹോം സെക്രട്ടറി ഷബാന മഹമൂദ് പ്രഖ്യാപിച്ചു. ഭൂരിഭാഗം അഭയാര്‍ത്ഥികള്‍ക്കും അവരുടെ ജന്മനാട് സുരക്ഷിതമാകുന്നതുവരെ താല്‍ക്കാലിക താമസാനുമതിയാണ് അനുവദിക്കുക. ഡെന്‍മാര്‍ക്കിലെ നിയമപരിഷ്‌കാരങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ തീരുമാനം.

പുതിയ നിയമപ്രകാരം, അഭയാര്‍ത്ഥികളുടെ അപേക്ഷ അംഗീകരിച്ചാലും അവര്‍ക്ക് യുകെയില്‍ സ്ഥിരതാമസത്തിന് അവകാശമുണ്ടാകില്ല. ജന്മനാട് സുരക്ഷിതമാകുന്ന സാഹചര്യത്തില്‍ അവരെ തിരികെ പോകാന്‍ നിര്‍ബന്ധിക്കും. കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നതിലും നിയന്ത്രണങ്ങള്‍ വരാനാണ് സാധ്യത.

Full Story
  16-11-2025
ബിബിസിക്കെതിരെ 500 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ട്രംപ്

ലണ്ടന്‍: തന്റെ രണ്ട് പ്രസംഗങ്ങള്‍ ചേര്‍ത്ത് ഒറ്റ പ്രസംഗഭാഗമെന്നു തോന്നുന്ന രീതിയില്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിനെതിരെ ബിബിസിക്കെതിരെ 500 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.

- സംഭവത്തില്‍ ബിബിസി തെറ്റ് സമ്മതിച്ച് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍, മാപ്പ് പറഞ്ഞാല്‍ മാത്രം പോരെന്നും അപകീര്‍ത്തിക്കും സാമ്പത്തിക തിരിച്ചടിക്കും നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ട്രംപിന്റെ ആവശ്യം.

- ''ബിബിസി ചെയ്ത തെറ്റ് സമ്മതിച്ച് മാപ്പ് പറഞ്ഞത് മാനിക്കുന്നു. എന്നാല്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുത്. അതുകൊണ്ട് 500 കോടി ഡോളര്‍ നഷ്ടപരിഹാരം

Full Story
  15-11-2025
യുകെയിലെ സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ മലയാളി വീട്ടമ്മ അന്തരിച്ചു: വിട പറഞ്ഞത് ലളിതാമ്മ
സ്‌റ്റോക് ഓണ്‍ ട്രെന്റില്‍ മലയാളി വീട്ടമ്മ അന്തരിച്ചു. 54 വയസുകാരിയായ ലളിതാമ്മ കേശവപിള്ള ചന്ദ്രകല അന്തരിച്ചു. സ്‌ട്രോക്കിന് പിന്നാലെയുള്ള പക്ഷാഘാതവും ന്യൂമോണിയ ബാധയെയും തുടര്‍ന്നാണ് മരണം.

1999 മുതല്‍ സ്റ്റോക് ഓണ്‍ ട്രന്റില്‍ താമസമാണ് കുടുംബം. ലളിതാമ്മയുടെ ഏക മകള്‍ നിഷ റോയല്‍ സ്റ്റോക് ആശുപത്രി ജീവനക്കാരിയാണ്. മരുമകന്‍ ഹരി മെഡിസിന്‍ ഡിവിഷനിലും ജോലി നോക്കുന്നു.

ലളിതാമ്മയുടെ സംസ്‌കാരം 21 ന് വെള്ളിയാഴ്ച്ചയാണ് തീരുമാനിച്ചിരിക്കുന്നത്. രാവിലെ 9.30 മുതല്‍ 11 .30 വരെ പൊതുദര്‍ശനവും തുടര്‍ന്ന് സംസ്‌കാര ചടങ്ങുകളും നടക്കും.

ബ്രെഡ്വെല്‍ വര്‍ക്കിങ് മെന്‍സ് ക്ലബിലാണ് പൊതുദര്‍ശനം ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് ബ്രെഡ്വെല്‍ സെമിത്തേരിയില്‍ മൃതൃദേഹം സംസ്‌കരിക്കും.
Full Story
  15-11-2025
ബജറ്റില്‍ ഇന്‍കം ടാക്സ് വര്‍ധന പദ്ധതി റേച്ചല്‍ റീവ്സ് ഉപേക്ഷിച്ചു

ലണ്ടന്‍: ബ്രിട്ടനിലെ ബജറ്റില്‍ ഇന്‍കം ടാക്സ് വര്‍ധിപ്പിക്കാനുള്ള നീക്കം ചാന്‍സലര്‍ റേച്ചല്‍ റീവ്സ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ച് ലേബര്‍ പാര്‍ട്ടി ഇത്തരമൊരു നീക്കം നടത്തുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സ്വന്തം എംപിമാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി തള്ളിയത്.

ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ട്രഷറി ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റിയെ (OBR) ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, 30 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി നേരിടുന്ന റീവ്സിന് ഇത് വലിയ വെല്ലുവിളിയാകും. ഈ മാസം ആദ്യം ഒബിആറിന് അയച്ച സാമ്പത്തിക

Full Story
[232][233][234][235][236]
 
-->




 
Close Window