Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
എച്ച്എസ്ബിസി പുതുവര്‍ഷത്തില്‍ മോര്‍ട്ട്‌ഗേജ് നിരക്കു കുറച്ചു
reporter

ലണ്ടന്‍: പുതുവര്‍ഷത്തില്‍ മോര്‍ട്ട്‌ഗേജ് നിരക്കു കുറയ്ക്കല്‍ മത്സരത്തിന് തുടക്കമിട്ടു എച്ച്എസ്ബിസി. 2006-ല്‍ മോര്‍ട്ട്‌ഗേജ് നിരക്ക് കുറച്ച ആദ്യ വായ്പാ സ്ഥാപനമായി എച്ച്എസ്ബിസി മാറി. റെസിഡന്‍ഷ്യല്‍ മോര്‍ട്ട്‌ഗേജുകളും 'ബൈ-ടു-ലെറ്റ്' ലോണ്‍ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടെയുള്ള പല പദ്ധതികളിലെ നിരക്കാണ് ബാങ്ക് കുറച്ചത്. പുതുക്കിയ നിരക്കുകള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

കഴിഞ്ഞ ഡിസംബറില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് 3.75 ശതമാനമായി കുറച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം. ഇതോടെ മറ്റ് ബാങ്കുകളും നിരക്ക് കുറയ്ക്കാന്‍ മുന്നോട്ടുവരാന്‍ സാധ്യതയുണ്ടെന്നും, വരും മാസങ്ങളില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ മത്സരം കടുക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

ഈ വര്‍ഷം ഏകദേശം 18 ലക്ഷം വീടുടമകള്‍ മോര്‍ട്ട്‌ഗേജ് പുതുക്കുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ രണ്ട് വര്‍ഷത്തെ ഫിക്‌സ്ഡ് റെസിഡന്‍ഷ്യല്‍ മോര്‍ട്ട്‌ഗേജിന്റെ ശരാശരി നിരക്ക് 4.83 ശതമാനവും, 'ബൈ-ടു-ലെറ്റ്' മോര്‍ട്ട്‌ഗേജിന്റെ ശരാശരി 4.7 ശതമാനവുമാണെന്ന് ധനകാര്യ ഡേറ്റാ സ്ഥാപനം മണിഫാക്ട്‌സ് വ്യക്തമാക്കി. വസന്തകാലത്തിന് മുന്‍പ് 3.5 ശതമാനത്തിനും താഴെയുള്ള ഡീലുകള്‍ പ്രതീക്ഷിക്കാമെന്ന് സാമ്പത്തിക ഉപദേശകര്‍ പറയുന്നു.

ഈ വര്‍ഷം രണ്ട് തവണ കൂടി അടിസ്ഥാന പലിശ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. എങ്കിലും തീരുമാനങ്ങള്‍ പണപ്പെരുപ്പ നിരക്കും സാമ്പത്തിക മാന്ദ്യവും പരിഗണിച്ചായിരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കിയിട്ടുണ്ട്.

അടിസ്ഥാന നിരക്കുമായി ബന്ധിപ്പിച്ച വേരിയബിള്‍ റേറ്റ് ലോണ്‍ എടുത്തവര്‍ക്ക് മാസതുക കുറയുന്നതായിരിക്കും പ്രധാന ആശ്വാസം. അതേസമയം ഫിക്‌സ്ഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളില്‍ കുറവ് പരിമിതമായിരിക്കാമെന്നും, വര്‍ഷാവസാനം വീണ്ടും ബാങ്ക് നിരക്കിനെക്കാള്‍ ഉയര്‍ന്ന നിലയിലേക്കെത്താനിടയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. വീടുകളുടെ വില ഡിസംബറില്‍ പ്രതീക്ഷിക്കാത്ത വിധം കുറഞ്ഞതായി നേഷന്‍വൈഡ് റിപ്പോര്‍ട്ട് ചെയ്തതും ഹൗസിംഗ് വിപണിയിലെ അനിശ്ചിതത്വം വര്‍ധിപ്പിച്ചിട്ടുണ്ട്

 
Other News in this category

 
 




 
Close Window