ലോകമെമ്പാടും ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍, ഇപ്പോള്‍ ബ്രിട്ടനിലെ എന്‍എച്ച്എസ് (National Health Service) പ്രതിസന്ധി പരിഹരിക്കാന്‍ എഐ സംവിധാനം പ്രയോജനപ്പെടുത്തുന്നു.
ആശുപത്രി ട്രസ്റ്റ് സേവനങ്ങളില്‍ രോഗികളുടെ എണ്ണം മുന്‍കൂട്ടി പ്രവചിക്കാനും, ജീവനക്കാരുടെ വിന്യാസം ഉറപ്പാക്കാനും, കിടക്കകളുടെ ലഭ്യത നിയന്ത്രിക്കാനും എഐ സഹായിക്കും.
ഫോര്‍കാസ്റ്റിങ് ടൂള്‍ മുഖേന കാലാവസ്ഥ വ്യതിയാനങ്ങള്‍, സ്‌കൂള്‍ അവധികള്‍, ഫ്ളൂ വ്യാപനം തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തി അടിയന്തര ഘട്ടങ്ങളില്‍ രോഗികളുടെ വരവ് കൃത്യമായി പ്രവചിക്കാനാണ് ശ്രമം. ഇതിലൂടെ കൂടുതല്‍ ജീവനക്കാരെ നിയമിക്കല്‍, കിടക്കകള്‍ സജ്ജമാക്കല്‍, ശൈത്യകാല സമ്മര്‍ദ്ദം കുറയ്ക്കല്‍ എന്നിവ സാധ്യമാകും.
ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നതനുസരിച്ച്, അടിയന്തര വിഭാഗത്തിന് (A&E) മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ എഐ നിര്‍ണായകമായി സഹായിക്കും. വരും വര്‍ഷങ്ങളില്‍ എഐ സംവിധാനങ്ങള്‍ അടിയന്തര വിഭാഗത്തിലെ സേവന നിലവാരം ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു