ലണ്ടന്‍: മൂന്ന് വയസ്സുകാരായ രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 18 വയസ്സുകാരനായ നഴ്‌സറി ജീവനക്കാരന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തോമസ് വാലര്‍ എന്ന യുവാവിനെയാണ് കോടതി ശിക്ഷിച്ചത്.
വേനല്‍ക്കാലത്ത് സറേയിലെ ഒരു നഴ്‌സറിയില്‍ ജോലി ചെയ്തിരുന്ന പ്രതി കുട്ടികളെ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോകുന്നതിനും വസ്ത്രം മാറ്റുന്നതിനും സഹായിക്കുന്ന ചുമതലയിലായിരുന്നു. ഈ സമയത്താണ് കുട്ടികളെ പീഡിപ്പിച്ചതെന്ന് തെളിഞ്ഞത്.
സംഭവത്തില്‍ കുട്ടികളും മാതാപിതാക്കളും കടന്നുപോകുന്നത് ഹൃദയഭേദകമായ സാഹചര്യത്തിലൂടെയാണെന്ന് ജഡ്ജി ക്ലെയര്‍ ഹാര്‍ഡന്‍-ഫ്രോസ്റ്റ് അഭിപ്രായപ്പെട്ടു. സ്റ്റെയിന്‍സ് യൂത്ത് കോടതിയില്‍ നടന്ന വിചാരണയില്‍ പ്രതി കുട്ടികളെ പീഡിപ്പിച്ചതായി കണ്ടെത്തിയതോടൊപ്പം, കുട്ടികളുടെ അശ്ലീല ചിത്രങ്ങളും പകര്‍ത്തിയതായി തെളിഞ്ഞു.
2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ നടന്ന കുറ്റകൃത്യത്തിന്റെ സ്ഥലമായ നഴ്‌സറിയുടെ പേര് നിയമപരമായ കാരണങ്ങളാല്‍ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ട്. കോടതിയില്‍ വെളുത്ത പോളോ ഷര്‍ട്ടും കറുത്ത കോട്ടും ധരിച്ച് വിധി കേട്ട തോമസ് ശിക്ഷ അറിഞ്ഞപ്പോള്‍ ഭാവവ്യത്യാസമൊന്നും പ്രകടിപ്പിച്ചില്ല.